വൃക്ക മാറ്റിവെക്കാൻ തോമസിന് വേണം കൈത്താങ്ങ്
കണ്ണൂരാൻ വാർത്ത
ശ്രീകണ്ഠപുരം : വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിൽക്കഴിയുന്ന ചെങ്ങളായി തട്ടേരി സ്വദേശി തോമസ് മരങ്ങാട്ട് (46) കനിവ് തേടുന്നു. ആഴ്ചയിൽ നാലുതവണ ഡയാലിസിസ് നടത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. വൃക്ക മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

സാമ്പത്തികമായി വലിയ പ്രയാസം അനുഭവിക്കുന്ന തോമസിന്റെ കുടുംബത്തിന് ഇപ്പോഴത്തെ അവസ്ഥയിൽ വൃക്കമാറ്റിവെക്കലിനും അനുബന്ധ ചികിത്സയ്ക്കും ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ കഴിയില്ല. ഇതേത്തുടർന്ന് പഞ്ചായത്തംഗം കെ.പി. അബ്ദുൾ സത്താർ ചെയർമാനും എ.വി. ബാലകൃഷ്ണൻ കൺവീനറുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് തളിപ്പറമ്പ് ശാഖയിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ: 923010002744581. ഐ.എഫ്.എസ്. കോഡ്: UTIB0002042. ഗൂഗിൾ പേ, ഫോൺപേ-9539875731.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത