ആസാദി കാ അമൃത്: സ്കൂളുകളിൽ ഗാന്ധി പ്രതിമയൊരുങ്ങുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: ‘ആ​സാ​ദി കാ ​അ​മൃ​ത്’ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ര്‍പ​റേ​ഷ​ന്‍ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ന്നു. ആ​ദ്യ​ത്തെ പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​നം മു​ഴ​ത്ത​ടം ഗ​വ. യു.​പി സ്കൂ​ളി​ല്‍ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ നി​ർ​വ​ഹി​ച്ചു.

കോ​ര്‍പ​റേ​ഷ​ന്‍റെ 2022-23 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി ഗ​വ. ടൗ​ണ്‍ എ​ച്ച്.​എ​സ്.​എ​സ്, ഗ​വ. സി​റ്റി എ​ച്ച്.​എ​സ്.​എ​സ്, ജി.​എ​ച്ച്.​എ​സ്.​എ​സ്, പ​ള്ളി​ക്കു​ന്ന്, ജി.​എ​ച്ച്.​എ​സ്.​എ​സ്, ചേ​ലോ​റ, ജി.​എ​ച്ച്.​എ​സ്.​എ​സ്, തോ​ട്ട​ട, ഗ​വ. ത​ളാ​പ്പ് മി​ക്സ​ഡ് യു.​പി സ്കൂ​ള്‍, ഗ​വ. യു.​പി സ്കൂ​ള്‍ മു​ഴ​ത്ത​ടം, ജി.​എ​ച്ച്.​എ​സ്.​എ​സ്, പു​ഴാ​തി, പു​ഴാ​തി ഗ​വ. വെ​ല്‍ഫെ​യ​ര്‍ യു.​പി സ്കൂ​ള്‍, ഗ​വ. ഗേ​ള്‍സ് എ​ച്ച്.​എ​സ്.​എ​സ് പ​യ്യാ​മ്പ​ലം, ഗ​വ. എ​ല്‍.​പി സ്കൂ​ള്‍, ആ​ന​യി​ടു​ക്ക്, ജി.​യു.​പി.​എ​സ്, താ​വ​ക്ക​ര എ​ന്നി​ങ്ങ​നെ 12 സ്കൂ​ളു​ക​ളി​ലാ​ണ് 10 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ഷ​ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്മാ​രാ​യ പി. ​ഷ​മീ​മ, പി. ​ഇ​ന്ദി​ര, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ മു​സ് ലി​ഹ് മ​ഠ​ത്തി​ല്‍, എ​ന്‍. സു​ക​ന്യ, എ​ന്‍. ഉ​ഷ, ക​ണ്ണൂ​ര്‍ ഡി.​ഡി.​ഇ വി.​എ. ശ​ശീ​ന്ദ്ര വ്യാ​സ്, പി.​പി. കൃ​ഷ്ണ​ൻ, ശി​ല്‍പി എ​ന്‍. മ​നോ​ജ് കു​മാ​ര്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ആ​ര്‍.​കെ. ജ​യ​വ​ര്‍മ, ഫാ. ​സ്ക​റി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha