വിലകൂടിയ പാദരക്ഷകൾ മോഷ്ടിക്കുന്ന വിരുതൻ തളിപ്പറമ്പിൽ പിടിയിൽ
കണ്ണൂരാൻ വാർത്ത
തളിപ്പറമ്പ്: വീട്ടു വരാന്തകളിൽ അഴിച്ചു വയ്ക്കുന്ന വില കൂടിയ ഷൂവും ചെരുപ്പും മോഷ്ടിക്കുന്ന വിരുതനെ കൈയോടെ പിടികൂടി. മന്ന, സയ്യിദ്നഗർ പ്രദേശങ്ങളിലെ സമ്പന്ന വീടുകളിൽ പാതിരാത്രിയാണ് അള്ളാംകുളം സ്വദേശിയായ യുവാവ് മോഷ്ടിക്കാൻ കയറുന്നത്. 8000 രൂപ വരെയുള്ള ഷൂ അടക്കമുള്ള പാദരക്ഷകളാണ് ഇയാൾ മോഷ്ടിക്കുന്നത്. മോഷ്ടിക്കുന്ന പാദരക്ഷകൾ ചെറിയ വിലക്ക് മറിച്ചു വിൽക്കാറാണ് പതിവ്. മന്നയിലെ ഒരു വീട്ടിലെ മോഷണം നിരീക്ഷണ കാമറയിൽ പതിഞ്ഞതാണ് ഇയാളെ തിരിച്ചറിയാൻ ഇടയാക്കിയത്. ഉപയോഗിച്ച പാദര ക്ഷകളായതിനാൽ പൊലീസിൽ പരാതി നൽകാൻ വീട്ടുടമസ്ഥർ തയ്യാറായിട്ടില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത