പറശ്ശിനിക്കടവ് – മാട്ടൂൽ ബോട്ട് സർവീസ് പുനരാരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പറശ്ശിനിക്കടവ്: മാട്ടൂൽ പറശ്ശിനിക്കടവ് -മാട്ടൂൽ ബോട്ട് സർവീസ് ആരംഭിച്ചു. ബുധൻ പകൽ രണ്ടിന് പറശ്ശിനിക്കടവിൽനിന്ന്‌ ആരംഭിച്ച്‌ വളപട്ടണം പാലത്തിന് സമീപം ജെട്ടി വരെ സർവീസ് നടത്തി. വ്യാഴം രാവിലെ 9.30 മുതൽ ദിവസവും പറശ്ശിനിക്കടവിൽ നിന്ന്‌ ആരംഭിച്ച്‌ പകൽ 11ന് മാട്ടൂൽ സൗത്തിൽ എത്തിച്ചേരും.

തിരികെ 11.45ന് പറശ്ശിനിയിലേക്ക് പുറപ്പെടും. യാത്രാനിരക്കും പുതുക്കി. ഡക്കർ ബോട്ടിൽ രണ്ട് തരം നിരക്കാണ് ഏർപ്പെടുത്തിയത്. മാട്ടൂലിലേക്ക് ബോട്ടിനകത്ത് ഒരാൾക്ക് 60 രൂപയും അപ്പർ ഡക്കിൽ 80 രൂപയുമാണ് നിരക്ക്.

പറശ്ശിനിയിൽനിന്ന് വളപട്ടണത്തേക്ക് ബോട്ടിന്റെ ഉൾഭാഗത്ത് 40 രൂപ മുകളിൽ 50 രൂപയുമാണ് ചാർജ്. പകൽ രണ്ടിന് പറശ്ശിനിക്കടവിൽനിന്ന് വളപട്ടണം വരെ സർവീസുണ്ട്. മൂന്നിന് തിരികെ പറശ്ശിനിയിലേക്ക് പോകും.

പിന്നീട് പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് നാലിന് ഉല്ലാസയാത്ര ആരംഭിക്കും. ഒരു മണിക്കൂറാണ്‌ യാത്ര. മുല്ലക്കൊടി കോറളായി ദ്വീപിനടുത്തുവരെ പോയി തിരിച്ചുവരുന്ന രീതിയിലാണ് യാത്രക്രമീകരിച്ചത്. ഉല്ലാസയാത്രക്ക് ഒരാൾക്ക് 80 രൂപയാണ് ചാർജ്.
    

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha