യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
കണ്ണൂരാൻ വാർത്ത
അരൂർ : ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ചന്തിരൂർ പാറ്റു വീട്ടിൽ ഫെലിക്‌സ് (28) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയാണ് ഫെലിക്‌സ് മൂന്നാറിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയത്. തുടർന്ന് ഏതാനും സുഹ്യത്തുക്കൾ വീട്ടിലെത്തി ഫെലിക്‌സിനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. ഇവർ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ ഒന്നിച്ചു കൂടി. രാത്രി പത്തരയോടെ ഫെലിക്‌സിനെ മുഖത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്‌സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത