അതിർത്തികൾ വഴിയുള്ള ലഹരിക്കടത്ത്‌ പിടിക്കാൻ 'കെമു' ; ഉദ്‌ഘാടനം ഇന്ന്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെക്ക്‌ പോസ്‌റ്റ്‌ ഇല്ലാത്ത അതിർത്തികൾ വഴിയുള്ള ലഹരിക്കടത്ത്‌ തടയാൻ എക്‌സൈസിന്റെ ‘കെമു’. നിലവിൽ തമിഴ്‌നാട്‌, കർണാടക അതിർത്തികളിൽ എക്‌സൈസിന്‌ 41 ചെക്ക്‌ പോസ്‌റ്റുണ്ട്‌. റോഡുകളും പാലങ്ങളും വർധിച്ചതോടെ ഇവ മതിയാകാതെ വന്നു. ഇതോടെയാണ്‌ ചെക്ക്‌ പോസ്‌റ്റ്‌ ഇല്ലാത്ത റോഡുകൾ വഴിയുള്ള മദ്യ, മയക്കുമരുന്ന്‌ കടത്ത്‌ തടയാൻ കേരള മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്‌ (കെമു) രൂപീകരിച്ചത്‌.

ആദ്യഘട്ടമായി തിരുവനന്തപുരം, വയനാട്‌, പാലക്കാട്‌, കാസർകോട്‌ ജില്ലകളിൽ ഓരോ യൂണിറ്റ്‌ പ്രവർത്തിക്കും. ഇതിനായി നാല്‌ പുതിയ മഹീന്ദ്ര ബൊലേറോ എത്തി. പരിശോധനയുടെ സംസ്ഥാന ഉദ്‌ഘാടനം ചൊവ്വ രാവിലെ 10ന്‌ അമരവിളയിൽ മന്ത്രി എം ബി രാജേഷ്‌ നിർവഹിക്കും. 

എക്‌സൈസ്‌ ഓഫീസർമാരടങ്ങിയ പരിശോധനാസംഘം അതിർത്തിയിലെ ഇടറോഡുകളിൽ എപ്പോഴുമുണ്ടാകും. ഏതു വാഹനവും എവിടെവച്ചും പരിശോധിക്കാൻ അധികാരവുമുണ്ട്‌. അടുത്തഘട്ടമായി മറ്റ്‌ അതിർത്തി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha