ആറളം ഫാമിൽ ഗ്രാമവണ്ടിയെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : കെ.എസ്‌.ആർ.ടി.സി ഗ്രാമീണ മേഖലയിൽ നടപ്പാക്കുന്ന ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്‌ഘാടനം കീഴ്‌പ്പള്ളിയിൽ മന്ത്രി കെ. രാധാകൃഷ്‌ണൻ നിർവഹിച്ചു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാക്ലേശം പരിഹരിക്കാൻ ആറളം പഞ്ചായത്തും ജില്ലാ സംയോജിത പട്ടിക വികസന വകുപ്പുമാണ്‌ ഗ്രാമവണ്ടി പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. സണ്ണി ജോസഫ്‌ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ്‌, വൈസ്‌ പ്രസിഡന്റ്‌ കെ.ജെ. ജെസിമോൾ, ഇരിട്ടി നഗരസഭാ ചെയർമാൻ കെ. ശ്രീലത, പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി, വി. ശോഭ, ജോസഫ്‌ അന്ത്യാംകുളം, വൽസ ജോസ്‌, ഇ.സി. രാജു, വൈ വൈ മത്തായി, എസ്‌ സന്തോഷ്‌കുമാർ, പഞ്ചായത്ത്‌ സെക്രട്ടറി രശ്‌മിമോൾ, കെഎസ്‌ആർടിസി ഉത്തരമേഖലാ എക്‌സിക്യുട്ടിവ്‌ ഡയറക്ടർ പി.എ. ഷറഫ്‌മുഹമ്മദ്‌, കണ്ണൂർ ഡി.ടി.ഒ മനോജ്‌കുമാർ, ജില്ലാ ഓഫീസർ പി. അനിൽകുമാർ, കെ.എസ്‌.ആർ.ടി.ഇ.എ ജില്ലാ പ്രസിഡന്റ്‌ ഇ. വിജയൻ, എ.ഡി. ബിജു, എം.കെ. ശശി, ജിമ്മി അന്തീനാട്ട്‌, വൽസൻ അത്തിക്കൽ, റസാഖ്‌, പ്രശാന്തൻ കുമ്പത്തി, എ.എൻ. രാജേഷ്‌, കെ.വി. സജിത്ത്‌ എന്നിവർ സംസാരിച്ചു. കാട്ടാന കൊലപ്പെടുത്തിയ ഫാമിലെ കണ്ണാ രഘുവിന്റെ മൂന്ന്‌ മക്കൾക്ക്‌ മന്ത്രി വിഷുക്കോടികൾ കൈമാറി. ആറളം ഫാം ഗവ. എച്ച്‌.എസ്‌.എസ്‌ വിദ്യാർഥികൾക്ക്‌ ഗ്രാമവണ്ടി യാത്രയ്‌ക്കുള്ള പാസ്‌ വിതരണവും ഉദ്‌ഘാടനം ചെയ്‌തു.

ഗ്രാമവണ്ടി സമയം

രാവിലെ ആറിന്‌ കീഴ്‌പ്പള്ളിയിൽനിന്ന്‌ ഫാമിലേക്ക്‌ പോകുന്ന ഗ്രാമവണ്ടി ഇരിട്ടിയിൽ എത്തി വീണ്ടും ഫാമിലേക്ക്‌ സർവീസ്‌ നടത്തും. പകൽ 11.55 ന്‌ കണ്ണൂരിലെത്തുന്ന ബസ്‌ തിരികെ 12.45ന്‌ കണ്ണൂരിൽനിന്ന് പുറപ്പെട്ട്‌ 2.30ന്‌ കീഴ്‌പ്പള്ളിയിൽ എത്തും. രണ്ട്‌ ട്രിപ്പ്‌ വീണ്ടും ഫാമിലേക്ക്‌. തിരികെ 6.20 ന്‌ ഇരിട്ടിയിലെത്തും. രാത്രി 7.15 ന്‌ കീഴ്‌പ്പള്ളിയിൽ ഹാൾട്ട്‌ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha