മീലിമൂട്ടകളേ സൂക്ഷിച്ചോ... ആഫ്രിക്കൻ വണ്ട്‌ വരുന്നുണ്ട്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മരച്ചീനി കൃഷിക്ക് ഭീഷണിയാകുന്ന മീലിമൂട്ടയെ തുരത്താൻ ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്‌ത ജൈവനിയന്ത്രണവണ്ടുകളെ ഉപയോഗിക്കാനൊരുങ്ങി കേന്ദ്ര കിഴങ്ങുവിളഗവേഷണ കേന്ദ്രം. അനാഗൈറസ് ലോപ്പസി എന്ന സൂക്ഷ്‌മ‌വണ്ടിനെയാണ്‌ ബംഗളൂരുവിലുള്ള നാഷണൽ ബ്യൂറോ ഓഫ് അഗ്രികൾച്ചറൽ ഇൻസെക്റ്റ് റിസോഴ്‌സസ് (എൻബിഎഐആർ) ആണ് ഇറക്കുമതി ചെയ്‌തത്. ഇതിന്റെ സംസ്ഥാനതല വിന്യാസം തൃശൂർ മാടക്കത്തറ പഞ്ചായത്തിൽ ബ്യൂറോ ഡയറക്ടർ എസ്എൻ സുശീൽ, ജി ബൈജു, വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ മണി ചെല്ലപ്പൻ, കാർഷിക സർവകലാശാല ഗവേഷണ ഡയറക്‌ടർ മധു സുബ്രമണ്യൻ എന്നിവർ ചേർന്ന്‌ നിർവഹിച്ചു.

തിരുവനന്തപുരത്തും മറ്റ് പ്രധാന സ്ഥലങ്ങളിലും വണ്ടുകളെ ഉപയോഗിക്കുമെന്ന്‌ കേന്ദ്രകിഴങ്ങുവിള ഗവേഷണസ്ഥാപനം (സിടിസിആർഐ) ഡയറക്ടർ ജി ബൈജു അറിയിച്ചു. 2020-ൽ കേരളത്തിൽ കണ്ടെത്തിയ ‘ഫെനാകോക്കസ് മാനിഹോട്ടി’ എന്ന ഇനം മീലിമൂട്ടയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിവുള്ളതാണ് ഈ ആഫ്രിക്കൻ വണ്ടുകൾ.  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha