നടന്‍ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂരാൻ വാർത്ത

കോഴിക്കോട് : ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വണ്ടൂരില്‍ ചികിത്സയിലായിരുന്ന നടന്‍ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്കായാണ് രാത്രി വൈകി കോഴിക്കോട്ടേയ്ക്ക് മറ്റിയത്.

 തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മാമുക്കോയയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി മലപ്പുറം പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാർ അറിയിച്ചു.

.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത