യാത്രാക്ലേശത്തിന് പരിഹാരം; ഓടംതോട്, വളയംചാൽ പാലം ഒരുങ്ങുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : ആറളം പുനരധിവാസമേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമാവുന്നു. ആറളം ഫാമിനെ കണിച്ചാർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഓടംതോട് പാലവും കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചീങ്കണ്ണി പാലവും നിർമാണത്തിന്റെ അന്തിമഘട്ടത്തിലേക്ക്. പാലങ്ങൾ തുറന്നു കൊടുക്കുന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാവും. 
   
നബാർഡിന്റെ റൂറൽ ഇൻഫ്രാ സ്ട്രക്ചറൽ ഡവലപ്‌മെന്റ് ഫണ്ട് പദ്ധതിയിൽപ്പെടുത്തി അനുവദിച്ച പ്രവൃത്തി ഐ.ടി.ഡി.പി മുഖേനയാണ്‌ നടപ്പാക്കുന്നത്. കിറ്റ്കോയ്ക്ക് ആണ് മേൽനോട്ട ചുമതല.128 മീറ്റർ നീളമുള്ള ഓടംതോട് പാലം 32 മീറ്ററിന്റെ നാല്‌ സ്പാനുകളായാണ്‌ നിർമിക്കുന്നത്. 11.05 മീറ്ററാണ് വീതി. വാഹന ഗതാഗതത്തിന് പുറമേ ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്‌. 5.5 കോടി രൂപ ചെലവിലാണ് ഓടംതോട് പാലം നിർമിക്കുന്നത്.

ആറളം വന്യജീവി സങ്കേതത്തിന് അതിരിടുന്ന ചീങ്കണ്ണി പുഴയ്ക്ക്‌ കുറുകെയുള്ള വളയംചാൽ പാലത്തിന്‌ നബാർഡിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 കോടി രൂപയാണ്‌ അനുവദിച്ചത്‌. 32.1 മീറ്ററിന്റെ രണ്ട്‌ സ്പാനുകളിൽ 65 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് പണിയുന്നത്. പാലം പൂർത്തിയായാൽ പുനരധിവാസ മേഖലയിലുള്ള ആദിവാസികളടക്കമുള്ള നൂറുകണക്കിനാളുകളുടെ യാത്ര സുഗമമാവും. നേരത്തെയുണ്ടായിരുന്ന തൂക്കുപാലം അപകടഭീഷണിയുയർത്തുയതിനെ തുടർന്നാണ്‌ കോൺക്രീറ്റ് പാലം പണിയാൻ തീരുമാനിച്ചത്‌. രണ്ട് പാലങ്ങളെയും ബന്ധിപ്പിക്കുന്ന 3.5 കി മീ നീളത്തിലുള്ള ഓടംതോട് -വളയൻചാൽ റോഡ്‌ പൂർത്തീകരിച്ചു. 

ആറളം വന്യജീവി സങ്കേതത്തിലേക്ക്‌ ഉൾപ്പെടെ പ്രതിദിനം നൂറുകണക്കിനാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ആനമുക്ക്, കാളികയം റോഡുകളും നബാർഡ് പദ്ധതിയിൽപ്പെടുത്തി നവീകരിച്ചു. പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ പാൽ സൊസൈറ്റി, വെറ്റിറനറി ഡിസ്‌പെൻസറി, കൃഷിഭവൻ, സപ്ലൈകോ, കമ്യൂണിറ്റി ഹാൾ, അങ്കണവാടി, ആയുർവേദ ഡിസ്പൻസറി, എൽ.പി സ്‌കൂൾ ടീച്ചേഴ്‌സ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണം പൂർത്തിയാക്കി. ഹോമിയോ ക്വാർട്ടേഴ്സ്, എൽ.പി സ്‌കൂൾ കെട്ടിടം, ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം, ബോയ്‌സ് ഹോസ്റ്റൽകെട്ടിടം, ആനമതിൽ തുടങ്ങിയവയുടെ പണികൾ പുരോഗമിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha