വേനൽ മഴ: കാറ്റിലും മഴയിലും ശിവപുരം വെമ്പടിയിൽ വീട് തകർന്നു, നടുവനാട്, നിടിയാഞ്ഞിരം ഭാഗങ്ങളിലും നാശനഷ്ടം
കണ്ണൂരാൻ വാർത്ത


ശിവപുരം വെമ്പടിയിലെ കുറ്റിക്കണ്ടി പത്മിനിനിയുടെ വീട് ശക്തമായ കാറ്റിലും മഴയിലും പൂർണ്ണമായും തകർന്നു. കാറ്റിൽ ആസ്ബറ്റോസ് ഷീറ്റ് പൂർണ്ണമായും പാറിപ്പോയി. തലനാരിഴക്കാണ് പത്മിനിയും മകൻ രാഹുലും രക്ഷപ്പെട്ടത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാന്നു മാലൂർ ശിവപുരം മേഖലയിൽ അടിച്ച കാറ്റിൽ വ്യാപക കൃഷി നാശവും മരം കടപുഴകി വീണ് വൈദ്യുതിയും നിലച്ചിരിക്കുകയാണ് വൈദ്യുതി പുനസ്ഥാപികാനുള്ള ശ്രമങ്ങൾ നടന്നു വരുനതായി ശിവപുരം കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

നടുവനാട്, നിടിയാഞ്ഞിരം ഭാഗങ്ങളിൽ  ആറു വീടുകൾക്ക് ശക്തമായ കാറ്റിൽ ഭാഗികമായി കേട്പാട് സംഭവിച്ചു, ട്രാൻസ്ഫോർമർ തകർന്നു വീണ് വൈദ്യുതി ബന്ധം താറുമാറായി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത