യുവാവ് സഹോദരനെ ദണ്ഡുകൊണ്ട്‌ അടിച്ചുകൊന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാനന്തവാടി : വയനാട്ടില്‍ യുവാവ് സഹോദരനെ ദണ്ഡുകൊണ്ട് അടിച്ചു കൊന്നു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രന്‍(42) ആണ് മരിച്ചത്. സംഭവത്തില്‍ ജയചന്ദ്രന്റെ ജേഷ്ഠന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 ചൊവ്വ രാത്രി 7.30 ഓടെയായിരുന്നു കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് രാമകൃഷ്ണന്‍ അനുജനെ മര്‍ദ്ദിച്ച് കൊന്നത്. തലയ്ക്കും കഴുത്തിനുമാണ് ദണ്ഡു കൊണ്ടുള്ള അടിയേറ്റത്.

മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംഘഷത്തില്‍ പരിക്കേറ്റ ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha