സ്കൂൾ ഫീസ് നിയന്ത്രിക്കാൻ റഗുലേറ്ററി കമ്മിറ്റി; നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിൽ
കണ്ണൂരാൻ വാർത്ത
കൊച്ചി : സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെ ഫീസ് നിയന്ത്രിക്കാൻ ത്രിതല ഫീ റഗുലേറ്ററി സംവിധാനം രൂപീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹൈക്കോടതിയിൽ അറിയിച്ചു. സ്കൂൾ, ജില്ലാ, സംസ്ഥാന തലങ്ങളിലാകും റഗുലേറ്ററി കമ്മിറ്റികൾ. സ്കൂൾ തല കമ്മിറ്റി അംഗീകരിക്കുന്ന ഫീസിൽ കൂടുതൽ മാനേജ്മെന്റുകൾ വാങ്ങരുത് എന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് നൽകിയിരിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള അൺ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമാകുന്ന മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ ഇങ്ങനെ: 

∙ ഓരോ സ്‌കൂളിലെയും സൗകര്യങ്ങൾക്കും ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കും അനുസരിച്ചാണ് ഫീസ് നിശ്ചയിക്കേണ്ടത്. 

∙ സ്കൂൾ തല റഗുലേറ്ററി കമ്മിറ്റിയിൽ 3 പിടിഎ പ്രതിനിധികൾ വേണം. പി.ടി.എ രൂപീകരിച്ച് 45 ദിവസത്തിനകം ഇതും രൂപീകരിക്കണം. 

∙ സ്കൂൾ തല പരാതികളിൽ തീരുമാനമെടുക്കാനാണ് ജില്ലാതല സമിതി. 

∙ ജില്ലാ സമിതിയുടെ ഉത്തരവ് ലംഘിച്ചാൽ സംസ്ഥാനതല സമിതിക്ക് ഇടപെടാം. എന്നിട്ടും ഫലമില്ലെങ്കിൽ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് ചെയ്യും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത