ലോട്ടറിയടിച്ചാൽ എന്തുചെയ്യണം?; സമ്മാന ജേതാക്കള്‍ക്ക് പരിശീലനമൊരുക്കി ഭാഗ്യക്കുറി വകുപ്പ്
കണ്ണൂരാൻ വാർത്ത
രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി സമ്മാന ജേതാക്കൾക്ക് പരിശീലന പരിപാടിയൊരുക്കി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഒന്നാം സമ്മാനത്തിന് അർഹരായവർക്കായി ധനമാനേജ്‌മന്റ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയിൽ വിനിയോഗിക്കാത്തതു കാരണം ജേതാക്കളിൽ ചിലർക്കെങ്കിലും പ്രശ്നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ഇത്തരമൊരു പരിശീലനം ഒരുക്കുന്നത്. മുൻ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പരിശീലനത്തിന് വേണ്ടി മോഡ്യൂൾ തയാറാക്കിയത് തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനാണ്.

2022-ലെ ഓണം നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹനായ ഭാഗ്യവാൻ മുതൽ ഇങ്ങോട്ടുള്ള ഒന്നാം സമ്മാന ജേതാക്കളെയാണ് ആദ്യഘട്ട പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 80 പേർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ധന വിനിയോഗത്തിന് പുറമേ നികുതികൾ, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും ഇൻഷുറൻസ്, മാനസിക സംഘർഷ ലഘുകരണം തുടങ്ങിയ വിഷയങ്ങളും പരിശീലനപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത