ചെറുപുഴ: കൊട്ടത്തലച്ചി മലയിൽ 66-ാമത് വിശ്വാസ തീർഥാടനവും പുതുഞായർ ആചരണവും നാളെ നടക്കും. ചൂരപ്പടവ് ഹോളിക്രോസ് ദേവാലയത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
പുലർച്ചെ മൂന്നിന് ആനക്കുഴിയിൽ നിന്നും കുരിശിന്റെ വഴി ആരംഭിക്കും. 3.45ന് മലമുകളിൽ കൊടിയേറ്റ്. തുടർന്ന് നാലിനും ആറിനും 7.30 നും ഒൻപതിനും വിശുദ്ധ കുർബാന.
ഫാ.മത്തായി കുന്നേൽ, ഫാ.സെബാസ്റ്റ്യൻ അരീച്ചാലിൽ, ഫാ.ആന്റണി പന്തപ്ലാക്കൽ, ഫാ.ജോസ് താമരക്കാട്ട് എന്നിവർ കാർമികത്വം വഹിക്കും.
എല്ലാ വർഷവും പുതു ഞായറാഴ്ച നൂറു കണക്കിന് വിശ്വാസികളാണ് കൊട്ടത്തലച്ചി മല കയറാൻ എത്താറുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു