പിണറായി പെരുമ സർഗോത്സവം നാളെ കൊടിയിറങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പിണറായി : പിണറായി പെരുമ സർഗോത്സവം വെള്ളിയാഴ്‌ച നൃത്ത - സംഗീതരാവോടെ  സമാപിക്കും. രാത്രി 7.30ന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷനാവും. മത്സരവിജയികൾക്ക്‌ ഡോ. വി. ശിവദാസൻ എം.പി സമ്മാനം നൽകും. രാത്രി 8.30ന്‌ ചലച്ചിത്രതാരം നവ്യാ നായരും സംഘവും അവതരിപ്പിക്കുന്ന നൃത്തരാവ്‌. 10ന്‌ ആൽമരം മ്യൂസിക്‌ ബാൻഡ്‌ സംഗീതവിരുന്നൊരുക്കും. 

 ആട്ടവും പാട്ടും ഹാസ്യവിരുന്നുമായി കലാമാമാങ്കത്തിന്റെ വേറിട്ട കാഴ്‌ചയൊരുക്കിയാണ്‌ സർഗോത്സവം സമാപിക്കുന്നത്‌. മെഗാമേള സർഗസദസ്‌ വ്യാഴാഴ്‌ച രാത്രി  എട്ടിന്‌ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. 8.30ന്‌ ചലച്ചിത്ര പിന്നണിഗായകരായ എം ജി ശ്രീകുമാർ, മൃദുല വാര്യർ, റഹ്മാൻ എന്നിവർ നയിക്കുന്ന സംഗീതരാവ്‌. ഫ്ലവർഷോ നഗരിയിൽ വൈകിട്ട്‌ അഞ്ചിന്‌ കവിതാലാപന മത്സരവും 6.30 മുതൽ ചെമ്പിലോട്‌, മുഴപ്പിലങ്ങാട്‌ പഞ്ചായത്ത്‌ കുടുംബശ്രീ കലാസന്ധ്യയും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha