വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി, പ്രസവം കണ്ണൂരിൽ, കുഞ്ഞ് മരിച്ചു: പ്രതിയ്ക്കായി ലുക്ക്‌ഔട്ട് നോട്ടീസ്
കണ്ണൂരാൻ വാർത്ത

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി വിദേശത്തുവെച്ച്‌ മലയാളി യുവതിയെ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്കെതിരെ ലുക്കൗട്ട്‌ നോട്ടീസ് പുറപ്പെടുവിച്ച്‌ പൊലീസ്. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി നദീം ഖാനെതിരെയാണു ലുക്കൗട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചത്. ദുബൈയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യുന്ന 35കാരിയാണ് പരാതിക്കാരി. കമ്പനി മാനേജറുടെ ബന്ധുവായ നദീം ഖാനുമായി ഇവർ സൗഹൃദത്തിലായിരുന്നു. ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.


യുവതി ഗര്‍ഭിണിയായതോടെ നദീം ഖാന്‍ നാട്ടിലേക്ക് കടന്നു. ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി പിന്നീട് നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ കഴിഞ്ഞ മാസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏഴാം മാസം പ്രസവിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത