കോട്ടയിൽ-കുണ്ടേരിപ്പൊയിൽ പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചിറ്റാരിപ്പറമ്പ് : അതിവേഗത്തിൽ നിർമാണം നടക്കുന്ന കോട്ടയിൽ-കുണ്ടേരിപ്പൊയിൽ പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം തുടങ്ങി. ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡിനെയും മാലൂർ ഗ്രാമപ്പഞ്ചായത്ത് 10-ാം വാർഡിനെയും വേർതിരിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ 4.94 കോടി രൂപ ചെലവിട്ടാണ് കോട്ടയിൽ-കുണ്ടേരിപ്പൊയിൽ പാലം നിർമിക്കുന്നത്. പാലത്തിന്റെ അനുബന്ധ റോഡിന് സ്ഥലം ഏറ്റെടുക്കാൻ ഉൾപ്പെടെയാണ് തുക അനുവദിച്ചത്. കോട്ടയിൽ ഭാഗത്തുനിന്ന് പാലത്തിലേക്കുള്ള 90 മീറ്റർ നീളത്തിലുള്ള അനുബന്ധ റോഡിന്റെ നിർമാണം പൂർത്തിയായി. 10 മീറ്റർ വീതിയിൽ ഇരുവശവും കരിങ്കൽ കെട്ടി ഉയർത്തിയാണ് റോഡ് നിർമിച്ചത്. കുണ്ടേരിപ്പൊയിൽ ഭാഗത്ത് 119 മീറ്റർ നീളത്തിലാണ് അനുബന്ധ റോഡ് നിർമിക്കുന്നത്. ഇതിന്റെഭാഗമായുള്ള കരിങ്കൽക്കെട്ടിന്റെ നിർമാണം നടന്നുവരികയാണ്.

നിലവിലുള്ള കോൺക്രീറ്റ് നടപ്പാലത്തിന് സമീപത്തായാണ് പുതിയ പാലം നിർമിക്കുന്നത്. പാലത്തിന്റെ തൂണുകൾക്കായുള്ള പൈലിങ് പ്രവൃത്തി അവസാനഘട്ടത്തിലാണ്. 60 മീറ്ററാണ് പുതിയ പാലത്തിന്റെ നീളം. 20 മീറ്ററിന്റെ മൂന്ന് സ്പാനുകളാണുണ്ടാകുക. 10 മീറ്റർ വീതിയുള്ള പാലത്തിന് 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. പാലത്തിന്റെ നിർമാണ പ്രവൃത്തിയുടെ ഭാഗമായി പുഴയുടെ ഇരുകരകളും ബലപ്പെടുത്തും. 2023 മാർച്ചിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലത്തിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

ഒക്ടോബറിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് കരാറുകാരനുള്ള സമയപരിധി. ആഴമേറിയ പുഴയ്ക്ക് കുറുകെ നിലവിൽ ഒരു മീറ്റർ വീതിയുള്ള കോൺക്രീറ്റ് നടപ്പാലമാണ് വർഷങ്ങളായി പുഴ കടക്കാനുള്ള നാട്ടുകാരുടെ ഏക ആശ്രയം. പുഴ കരകവിഞ്ഞ് ഒഴുകുമ്പോൾ ഇതുവഴി യാത്രചെയ്യാനും കഴിയാറില്ല. 50 വർഷം മുൻപ് നിർമിച്ച കോൺക്രീറ്റ് നടപ്പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി.

കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും മാത്രമാണ് നടപ്പാലം വഴി പോകുന്നത്. പുഴയുടെ ഇരുകരകളിലും ടാർ റോഡും ബസ് സർവീസും വർഷങ്ങളായി നിലവിലുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവർക്ക് വാഹനത്തിൽ മറുകരയിലെത്താൻ നിലവിൽ ആറുകിലോമീറ്റർ ദൂരം ചുറ്റിസഞ്ചരിക്കണം. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ചിറ്റാരിപ്പറമ്പ്-മാലൂർ പ്രദേശത്തേക്കുള്ള വാഹനയാത്ര എളുപ്പമാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha