ഇരിട്ടി വൈദ്യുതി ഭവൻ തുറന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : ഇരിട്ടി വൈദ്യുതി ഭവൻ മന്ത്രി കെ.കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. സണ്ണി ജോസഫ്‌ എം.എൽ.എ അധ്യക്ഷനായി. ചീഫ്‌ എൻജിനിയർ ഹരീശൻ മൊട്ടമ്മൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ച കരാർ കമ്പനി പ്രതിനിധിക്ക്‌ മന്ത്രി ഉപഹാരം നൽകി. കെ.എസ്‌.ഇ.ബി ഡയറക്ടർ സി. സുരേഷ്‌കുമാർ, സജീവ്‌ ജോസഫ്‌ എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, നഗരസഭാ ചെയർമാൻ കെ. ശ്രീലത, വൈസ്‌ ചെയർമാൻ പി.പി. ഉസ്‌മാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, വി.പി. അബ്‌ദുൾറഷീദ്‌, ബാബുരാജ്‌ പായം, കെ. മനോജ്‌, പി.കെ. ജനാർദനൻ, എം.എം മജീദ്‌, പ്രശാന്തൻ മുരിക്കോളി, സി.വി.എം വിജയൻ, മാത്യു കുന്നപ്പിള്ളി, എം.ആർ. സുരേഷ്‌, കെ.എസ്‌.ഇ.ബി ചീഫ്‌ എൻജിനീയർ കെ. രാജീവ്‌കുമാർ എന്നിവർ സംസാരിച്ചു. 
   
ചെമ്പേരി മുതൽ കൊട്ടിയൂർവരെയുള്ള ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ മൂന്ന്‌ നഗരസഭകളിലെയും 19 പഞ്ചായത്തുകളിലെയും 1,96,488 ഉപഭോക്താക്കൾ ഉൾക്കൊള്ളുന്നതാണ്‌ ഇരിട്ടി വൈദ്യുതി ഭവൻ. ഡിവിഷൻ, സബ്‌ഡിവിഷൻ, സെക്‌ഷൻ ഓഫീസുകൾ ഇരിട്ടി വൈദ്യുതി ഭവനിൽ പ്രവർത്തനമാരംഭിച്ചു. 
 
ഒന്നരക്കോടി രൂപ ചെലവിലാണ്‌ 491.40 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ ഇരുനില മന്ദിരം നിർമിച്ചത്‌. പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. കെഎസ്‌ഇബിയുടെ 43.5 സെന്റിൽ 27.5 സെന്റ്‌ സ്ഥലത്താണ്‌ വൈദ്യുതി ഭവൻ കെട്ടിടം. ബാക്കി സ്ഥലത്ത്‌ സബ്‌സ്‌റ്റേഷനും നിർമിക്കും. തലശേരി–വളവുപാറ അന്തർസംസ്ഥാന പാതയ്‌ക്കരികിലെ പയഞ്ചേരിമുക്കിലാണ്‌ കെഎസ്‌ഇബിയുടെ പുതിയ ആസ്ഥാന മന്ദിരം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha