ധർമ്മശാലയിൽ ഹൈടെക്‌ ഫിഷ്‌മാർട്ട്‌ തുറന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ധർമശാല: ജില്ലയിലെ ആദ്യത്തെ ഹൈടെക്‌ ഫിഷ്‌മാർട്ട്‌ ധർമശാലയിൽ തുറന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ധർമശാല ഇന്ത്യൻ കോഫി ഹൗസിന് സമീപം പ്രവർത്തനം തുടങ്ങിയ മത്സ്യവിപണന കേന്ദ്രം എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വലിയതോതിലുള്ള വിഷാംശമാണ് മിക്ക സ്ഥലങ്ങളിൽനിന്നും ലഭിക്കുന്ന മത്സ്യങ്ങളിലുള്ളതെന്ന് പരിശോധനകളിൽ വ്യക്തമായ സ്ഥിതിയിൽ കലർപ്പില്ലാതെ മത്സ്യം കഴിക്കാൻ മത്സ്യഫെഡ് മേഖലയിലെ ഫിഷ് മാർട്ടുകൾ സഹായകമാകുമെന്ന്‌ എം.എൽ.എ പറഞ്ഞു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷനായി. വിസ്‌മയപാർക്ക്‌ വൈസ്‌ ചെയർമാൻ കെ.  സന്തോഷ് ആദ്യവിൽപ്പന നടത്തി. വൈസ്‌ ചെയർമാൻ വി. സതീദേവി, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, സി.  ബാലകൃഷ്ണൻ, പി.കെ. ശ്യാമള, വത്സൻ കടമ്പേരി, സമദ് കടമ്പേരി, ടി. നാരായണൻ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് എം.ഡി. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ടി. മനോഹരൻ സ്വാഗതവും മത്സ്യഫെഡ്‌ ജില്ലാ മാനേജർ വി. രജിത നന്ദിയും പറഞ്ഞു. 

ന്യായവിലയ്‌ക്ക്‌ മത്സ്യം

മത്സ്യഫെഡ് കലർപ്പില്ലാത്ത മത്സ്യം ജില്ലയിലെ വിവിധ ഫിഷ് ലാൻഡിങ്‌ സെന്ററുകളിൽനിന്നും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും ആയിക്കര മാപ്പിളബേ ഹാർബറിൽ സജ്ജമാക്കിയ ബേസ് സ്റ്റേഷനിൽ സംഭരിച്ചും വിൽപ്പനകേന്ദ്രത്തിലെത്തിച്ച് ഗുണഭോക്താക്കൾക്ക് ന്യായവിലയ്‌ക്ക്‌ ലഭ്യമാക്കും. മത്സ്യഫെഡിന്റെ കൊച്ചി ഐസ് ആൻഡ് ഫ്രീസിങ്‌ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ചെമ്മീൻ, ചൂര, ഓല, കൂന്തൾ മത്സ്യഅച്ചാറുകൾ, മത്സ്യ കറിക്കൂട്ടുകൾ, ഫ്രൈ മസാല, ചെമ്മീൻ ചമ്മന്തിപ്പൊടി, ചെമ്മീൻ റോസ്റ്റ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ, വിവിധ തരം മാംസങ്ങൾ, ജീവിതശൈലി രോഗങ്ങൾ കുറയ്‌ക്കുന്നതിന് മത്സ്യഫെഡ് ഉൽപ്പാദിപ്പിച്ചു വിതരണംചെയ്യുന്ന കൈറ്റോൺ ക്യാപ്‌സ്യൂളുകൾ എന്നിവയും വിൽപ്പന ശാലകളിലൂടെ ലഭിക്കും. നഗരസഭയിലെ മുഴുവൻ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഹരിതകർമ സേനയുടെ നേതൃത്വത്തിലുള്ള സംരംഭകത്വ ഗ്രൂപ്പ്‌വഴി മത്സ്യമെത്തിക്കും. 

ആന്തൂർ നഗരസഭയിലെ ഹരിതകർമസേനക്കാണ് മത്സ്യവിപണന കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha