മറവി രോഗികൾക്കായി കണ്ണൂർ ഡിമെൻഷ്യാ കെയർ സൊസൈറ്റിയുടെ പകൽവീട്
കണ്ണൂരാൻ വാർത്ത

കണ്ണൂർ ഡിമെൻഷ്യാ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മറവി രോഗികൾക്കായി പകൽവീട് (ഡെ കെയർ സെന്റർ) ഒരുക്കുന്നു. ഒന്നാം ഘട്ടമായി കണ്ണൂർ നഗരത്തിന്റെ എട്ട് കിലോമിറ്റർ പരിധിയിൽ താമസിക്കുന്നവർക്കാണ് പരിഗണന. കണ്ണൂർ മാധവറാവു സിന്ധ്യ ആസ്പത്രി ഹാളിലാണ് സെന്റർ. രാവിലെ 9 മണി മുതൽ 5 മണി വരെ രോഗികൾക്ക് ഇവിടെ ചെലവഴിക്കാം.

പ്രത്യേക ക്ലാസുകൾ, ഓർമശക്തി പരിശീലന പദ്ധതികൾ. അത്യാവശ്യ പരിശോധനകൾ. രോഗീ പരിചരണം നടത്തുന്ന ബന്ധുക്കൾക്കുള്ള പരിശീലനം എന്നിവ സംഘടിപ്പിക്കും. മറവി രോഗികളെ എല്ലാ ദിവസവും വാഹനത്തിൽ വീടുകളിൽ നിന്നും തിരിച്ചും സെന്റർ തന്നെ കൊണ്ടുവരും. കൂടുതൽ വിവരങ്ങൾക്ക് 7012192683 എന്ന നമ്പറിൽ ബന്ധപ്പെടണം. 11-ന് 11 മണിക്ക് കണ്ണൂർ ഐ എം എ ഹാളിൽ മറവി രോഗികളുടെ ബന്ധുക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. പരിധിയിൽ വരുന്ന ആൾക്കാർ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത