വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്എൻഡിപി യൂണിയൻ എടൂരിൽ നിന്നും ഇരിട്ടിയിലേക്ക് ആദിവാസി രക്ഷാ പദയാത്ര നടത്തി
കണ്ണൂരാൻ വാർത്ത

ഇരിട്ടി: ആറളം ഫാമിലെ ജനങ്ങളുടെ ജീവൻ കാട്ടാനങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, ആറളം ആദിവാസി പഞ്ചായത്തായി പ്രഖ്യാപിക്കുക, ആന മതിൽ നിർമ്മാണം ഉടൻ ആരംഭിക്കുക, ഫാം സ്കൂളിൽ അടിയന്തിരമായി അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്എൻഡിപി യൂണിയൻ എടൂരിൽ നിന്നും ഇരിട്ടിയിലേക്ക് ആദിവാസി രക്ഷാ പദയാത്ര നടത്തി. പദയാത്രയുടെ ഉദ്‌ഘാടനം സണ്ണി ജോസഫ് എംഎൽഎ എടൂരിൽ നിർവഹിച്ചു. കെ. വി. അജി അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ പി. എൻ. ബാബു, കെ.കെ. സോമൻ, കെ.എം. രാജൻ, അനൂപ് പനക്കൽ, നിർമല അനുരുദ്ധൻ, യു.കെ. അഭിലാഷ് എന്നിവർ സംസാരിച്ചു. ഇരിട്ടി ടൗണിൽ നടന്ന സമാപന സമ്മേളനം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ചാത്തോത്ത് വിജയൻ, പി.ജി. രാമകൃഷ്ണൻ, എ.എം. കൃഷ്ണൻകുട്ടി, ജിൻസ് ഉളിക്കൽ, പി. കെ. വേലായുധൻ എന്നിവർ സംസാരിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത