പൂരപ്പെരുമയോടെ തിരുവങ്ങാട്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി : ഏഴാനയും മേളപ്പെരുക്കവുമായി തിരുവങ്ങാട്‌ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വിഷുമഹോത്സവ എഴുന്നത്തള്ളത്ത്‌. ചെറുതാഴം ചന്ദ്രൻ, കടമേരി ഉണ്ണികൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ മേളക്കാർ അണിനിരന്ന പാണ്ടി, പഞ്ചാരിമേളം മനംനിറച്ചു. മിനിപൂരത്തിന്റെ പ്രതീതി സൃഷ്‌ടിക്കുന്നതായിരുന്നു അഞ്ചാംദിവസത്തെ ഉത്സവം. പുതുപ്പള്ളി കേശവൻ, ഉഷശ്രീ ശങ്കരൻകുട്ടി, പുതുപ്പള്ളി അർജുനൻ, മീനാട്‌ കേശു, നെല്ലിക്കാട്ട്‌ മഹാദേവൻ, പുന്നക്കാട്ട്‌ ഗംഗാധരൻ, ചിറ്റേപ്പുറത്ത്‌ ശ്രീക്കുട്ടൻ എന്നീ ആനകളാണ്‌ എഴുന്നള്ളത്തിന്‌ അണിനിരന്നത്‌. 

പൊന്ന്യം കൊട്ടാരം വൈരീഘാതകൻ ഭഗവതിക്ഷേത്രത്തിൽനിന്നുള്ള അടിയറവരവും കഴകപ്പുരയിൽ മോതിരം വെച്ചുതൊഴലുമുണ്ടായി. പുലർച്ചെ അഷ്‌ടപദി സംഗീതത്തോടെ വിളക്കിനെഴുന്നള്ളത്തും കളമെഴുത്തും പാട്ടും നടന്നു. 
വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ പല്ലാവൂർ ശ്രീധരമാരാർ നയിക്കുന്ന മേജർ സെറ്റ്‌ പഞ്ചവാദ്യത്തോടെയാവും ഏഴാനകളുടെ എഴുന്നള്ളത്ത്‌. രാത്രി 10 മുതൽ കഴകപ്പുരയിൽ മോതിരം വെച്ചുതൊഴൽ. രാത്രി 11.30ന്‌ പള്ളിവേട്ട. വെള്ളി രാവിലെ 10ന്‌ ആറാട്ടോടെ ഉത്സവം സമാപിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha