മെഗാമേളക്ക്‌ നാളെ തിരിതെളിയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പിണറായി പെരുമ സർഗോത്സവ മെഗാമേളക്ക്‌ ഓപ്പൺ ഓഡിറ്റോറിയത്തിൽ ശനിയാഴ്‌ച തിരിതെളിയും. രാത്രി 7.30ന്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ 14വരെ നീളുന്ന മെഗാമേള ഉദ്‌ഘാടനം ചെയ്യും. രാത്രി 8.30ന്‌ ചലച്ചിത്രതാരം ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്തരാവ്‌. ഞായർ ഹരിശങ്കറും സംഘത്തിന്റെയും മ്യുസിക്കൽ ബാൻഡ്‌, 10ന്‌ ആട്ടവും പാട്ടും ബംബർ ചിരിയും, 11ന്‌ വിനീത്‌ ശ്രീനിവാസനും സംഘത്തിന്റെയും സംഗീതവിരുന്ന്‌, 12ന്‌ ടെലിവിഷൻ മെഗാനൈറ്റ്‌ ഡാൻസ്‌ സ്‌കിറ്റ്‌, 13ന്‌ എം ജി ശ്രീകുമാർ, മൃദുല വാര്യർ, റഹ്മാൻ എന്നിവർ അണിനിരക്കുന്ന സംഗീതരാവ്‌ എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തും. 14ന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷനാവും. രാത്രി നവ്യാ നായരും സംഘത്തിന്റെയും നൃത്തരാവും ആൽമരം മ്യൂസിക്കൽ ബാന്റും. 

ഇന്ന്‌ ചിത്രകാര സംഗമവും നാടകവും

പിണറായി ടൗണിലെ തെരുവരങ്ങിൽ വെള്ളിയാഴ്‌ച 50 ചിത്രകാരന്മാർ പങ്കെടുക്കുന്ന ചിത്രകാര സംഗമം. രാവിലെ 10.30ന്‌ കെ കെ കുഞ്ഞിരാമപ്പണിക്കർ ധർമടം ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ ചിത്രസമർപ്പണം ലളിതകലാ അക്കാദമി വൈസ്‌ ചെയർമാൻ എബി എൻ ജോസഫ്‌ നിർവഹിക്കും. കൺവൻഷൻ സെന്ററിൽ രാത്രി എട്ടിന്‌ സർഗസദസിൽ സുരേഷ്‌ബാബു ശ്രീസ്ഥ മുഖ്യപ്രഭാഷണം നടത്തും. 

നാടകമേളയുടെ സമാപനനാളിൽ സൂര്യ കൃഷ്‌ണമൂർത്തിയുടെ ‘ദീർഘചതുരം’ നാടകം അവതരിപ്പിക്കും. എഡ്യുക്കേഷൻ ഹബ്ബ്‌ ഗ്രൗണ്ടിലെ ഫ്‌ളവർഷോ വേദിയിൽ വൈകിട്ട്‌ 3.30ന്‌ തേനീച്ച വളർത്തൽ ക്ലാസ്‌, 6.30ന്‌ ധർമടം പഞ്ചായത്ത്‌ കുടുംബശ്രീ കലാസന്ധ്യ, 7.30ന്‌ പിണറായി പഞ്ചായത്ത്‌ കുടുംബശ്രീ ഒപ്പനമത്സരം, എട്ടിന്‌ പിണറായി ക്ലബ്‌ കോ–ഓഡിനേഷൻ കമ്മിറ്റിയുടെ കലാവിരുന്ന്‌ എന്നിവയുണ്ടാവും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha