കണ്ണൂർ ടൗൺ സ്‌ക്വയറിൽ കൈത്തറി മേള തുടങ്ങി
കണ്ണൂരാൻ വാർത്ത
കണ്ണൂർ : വിഷുവും റംസാനും ഈസ്‌റ്ററും ഒരുമിച്ചെത്തിയ ഇത്തവണത്തെ ആഘോഷക്കാലം കളറാക്കാൻ കണ്ണൂർ ടൗൺ സ്‌ക്വയറിൽ കൈത്തറി മേള തുടങ്ങി. കണ്ണൂരിന്റെ കൈത്തറി പെരുമയിൽ നെയ്‌തെടുത്ത വൈവിധ്യമാർന്ന വസ്‌ത്രങ്ങളുടെ ശേഖരമാണ്‌ മേളയിലുള്ളത്‌. കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ്‌ ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും കൈത്തറി വികസനസമിതിയും ചേർന്നാണ്‌ മേളയൊരുക്കിയത്‌. 
ഹാൻ ടെക്‌സ്‌, ഹാൻവീവ് എന്നിവയ്‌ക്ക്‌ പുറമെ വർഷങ്ങളുടെ പാരമ്പര്യമുള്ള കാഞ്ഞിരോട്‌ വിവേഴ്‌സ്‌, മയ്യിൽ വീവേഴ്സ്‌, ഇരിണാവ്‌ വീവേഴ്‌സ്‌, കാസർകോട്‌ സാരി, ബാലരാമപുരം കൈത്തറി, കേരള ഹാൻഡ്‌ലൂം വിവേഴ്സ് ഇൻഡസ്ട്രീസ് ഓഫ് സൊസൈറ്റി തുടങ്ങി 43 ഓളം സ്റ്റാൾ മേളയിലുണ്ട്. കൈത്തറി സാരികൾ, സെറ്റ് മുണ്ട്‌, കൈത്തറി ചുരിദാർ സെറ്റ്‌, ബാഗ്, ഷർട്ട്, ഷർട്ട് പീസ്, സെറ്റ് മുണ്ട്, ചുരിദാർ ടോപ്പുകൾ, ചവിട്ടികൾ, തലയണ, ബെഡ് ഷീറ്റ് തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുണ്ട്‌. 
ഉൽപ്പന്നം വാങ്ങാനെത്തുന്നവർക്കായി ഒരുക്കിയ സമ്മാനപദ്ധതിയും ആകർഷണമാണ്‌. 1000 രൂപയുടെ മുകളിൽ സാധനങ്ങൾ വാങ്ങുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേർക്ക് ദിവസവും 1000 രൂപയുടെ കൈത്തറി വസ്ത്രം സമ്മാനമായുണ്ട്. 14 വരെയാണ്‌ മേള.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത