അപകട വളവുകൾ നിറഞ്ഞ് അഞ്ചരക്കണ്ടി-മട്ടന്നൂർ പാത

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അ​ഞ്ച​ര​ക്ക​ണ്ടി: അ​പ​ക​ട വ​ള​വു​ക​ൾ നി​റ​ഞ്ഞ് അ​ഞ്ച​ര​ക്ക​ണ്ടി-​മ​ട്ട​ന്നൂ​ർ പാ​ത. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ഈ ​പാ​ത​യി​ൽ വീ​തി​കു​റ​ഞ്ഞ​തും വ​ള​വു​ക​ൾ ഏ​റെ​യു​ള്ള​തു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12.15ഓ​ടെ വെ​ൺ​മ​ണ​ലി​ൽ വെ​ച്ച് കാ​റും ഗു​ഡ്സ് വാ​നും കൂ​ട്ടി​യി​ടി​ച്ചു.

വെ​ൺ​മ​ണ​ൽ ഇ​റ​ക്ക​ത്തി​ലു​ള്ള വ​ള​വി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റി. ഒ​ന്ന​ര മാ​സം മു​മ്പ് കീ​ഴ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്ത് കാ​ർ ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം ന​ട​ന്നി​രു​ന്നു. ഇ​വി​ടെ​യും വ​ള​വി​ൽ ത​ന്നെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഒമ്പത് കി​ലോ​മീ​റ്റ​ർ വ​രു​ന്ന പാ​ത​യി​ൽ എ​ട്ടോ​ളം വ​ള​വു​ക​ളു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​ത്‌. ഒ​രേ​സ​മ​യം ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ക​ട​ന്നു​പോ​വാ​ൻ സാ​ധി​ക്കാ​ത്ത റോ​ഡാ​യ​തി​നാ​ൽ മി​ക്ക​പ്പോ​ഴും യാ​ത്ര​ക്ക് ഏ​റെ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന സ്ഥ​തി​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യി​ട്ടും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ള​വു​ക​ൾ നി​റ​ഞ്ഞ റോ​ഡാ​യ​തി​നാ​ൽ പു​തു​താ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ താ​ഴ്ച​യി​ലേ​ക്കും മ​റ്റും മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ടാ​റു​ണ്ട്.

മൈ​ലാ​ടി, ചെ​റി​യ​വ​ള​പ്പ്, കീ​ഴ​ല്ലൂ​ർ, വ​ള​യാ​ൽ, കാ​ര തു​ട​ങ്ങി എ​ട്ടോ​ഓ​ളം സ്ഥ​ല​ങ്ങ​ളി​ലു​ള്ള വ​ള​വു​ക​ൾ ഏ​റെ അ​പ​ക​ട​സാ​ധ്യ​ത വ​രു​ത്തു​ന്ന​വ​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പു​തി​യ റോ​ഡി​ന്റെ പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ​ള​വു​ക​ൾ ഒ​ഴി​വാ​ക്കി​യു​ള്ള റോ​ഡു​ക​ളാ​യാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ലി​യ പ​രി​ഹാ​രം കാ​ണാ​നാ​വും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha