മഴയില്ലാതെ കണ്ണൂർ; ചുട്ടുപഴുത്ത്‌ കേരളം
കണ്ണൂരാൻ വാർത്ത
സംസ്ഥാനത്ത്‌ ബുധനാഴ്‌ചയും ഉയർന്ന താപനില മുന്നറിയിപ്പ്‌. പാലക്കാട്‌ 40, കൊല്ലം, തൃശൂർ, കോട്ടയം ജില്ലകളിൽ 38, കോഴിക്കോട്‌, ആലപ്പുഴ 37 ഡിഗ്രിവരെയും ഉയരുമെന്നാണ്‌ പ്രവചനം. ചൊവ്വാഴ്‌ച പാലക്കാട്ട്‌ 40.1 ഡിഗ്രി രേഖപ്പെടുത്തി. ഈവർഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയർന്ന താപനിലയാണ്‌ ഇത്‌. ആറു ദിവസത്തിനുള്ളിൽ മൂന്നാംതവണയാണ്‌ ഇത്‌. ചൊവ്വാഴ്‌ച പുനലൂർ 38.5, കോട്ടയം 38, വെള്ളാനിക്കര 37.7, കോഴിക്കോട്‌ 37.1, ആലപ്പുഴ 37.2 ഡിഗ്രി രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലകളിൽ ചൊവ്വാഴ്‌ച മഴ ലഭിച്ചു. ബുധനാഴ്‌ചയും തെക്കൻ ജില്ലകളിൽ ഇടിമിന്നലോടെ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്‌.

വേനൽമഴ കുറഞ്ഞു

സംസ്ഥാനത്ത്‌ വേനൽമഴയിൽ 44 ശതമാനം കുറവ്‌. മാർച്ച്‌ ഒന്നുമുതലുള്ള കണക്കാണ്‌ ഇത്‌. 92.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 51.4 മില്ലി മീറ്റർ മഴയാണ്‌ ലഭിച്ചത്‌. കണ്ണൂർ ജില്ലയിലാകട്ടെ ഇക്കാലയളവിൽ മഴയേ ലഭിച്ചില്ല. സാധാരണ 39.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്താണ്‌ ഇത്‌. പത്തനംതിട്ട ജില്ലയിൽമാത്രമാണ്‌ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചത്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത