ജാതി വിവേചനത്തിന്റെ ചരിത്രവും വർത്തമാനവും പറഞ്ഞ് പെരിന്തലേരി സി.ആർ.സി.യുടെ 'ഇഞ്ചക്കാവോ' അരങ്ങിലേക്ക്
കണ്ണൂരാൻ വാർത്ത
ശ്രീകണ്ഠപുരം: ജാതി വിവേചനത്തിനും ജന്മിത്ത തേർവാഴ്ചയ്ക്കും എതിരായുള്ള പോരാട്ടങ്ങളുടെ ചരിത്രം വീണ്ടും പെരിന്തലേരി സി.ആർ.സി സംഘത്തിന്റെ പുതിയ നാടകമായ ഇഞ്ചക്കാവോവിലൂടെ അവരിപ്പിക്കുന്നു. വഴി നടക്കാൻ സ്വാതന്ത്ര്യത്തിനു
വേണ്ടി പൊരുതിയ അയ്യങ്കാളിയും മുലക്കരത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച നങ്ങേലിയുമടക്കം ഒട്ടേറെ കഥാപാത്രങ്ങളാണ് ഈ നാടകത്തിലൂടെ രംഗത്ത്
വരുന്നത്. കാലചക്രം എന്ന സങ്കൽപത്തിലൂടെ ചരിത്ര കഥാപാത്രങ്ങൾ വർത്തമാനകാലത്തിൽ പുനരവതരിക്കുമ്പോൾ ദൃശ്യമാകുന്ന സാമൂഹിക ജീർണതകളിലുടെയാണ് നാടകം പുരോഗമിക്കുന്നത്.

സമകാലിക സമൂഹത്തിൽ മറ്റൊരു രൂപത്തിൽ നിലനിൽക്കുന്ന ജാതി വിവേചനത്തേയും അനാചാരങ്ങളെയും തുറന്നു കാണിക്കുന്ന മനോഹരമായ ഒരു ദൃശ്യാവിഷ്കാരമാണ് ഇഞ്ചക്കാവോ. വിവേചന രഹിതമായ ഒരു സമൂഹ നിർമിതിക്കുള്ള ആഹ്വാനത്തോടെയാണ് നാടകം അവസാനിക്കുന്നത്. ലാൽ സി.പെരുന്തലേരിയുടെ രചനയ്ക്ക്, യുവസംവിധായകൻ ഷിജു കല്യാടനാണ് രംഗഭാഷ്യമൊരുക്കിയിരിക്കുന്നത്.

പെരിന്തലേരി ഗ്രാമത്തിലെ മൂന്ന് വനിതകൾ അടക്കം16 കലാകാരൻമാരാണ് നാടകത്തിൽ വേഷമിടുന്നത്. എം.വി.നിജീഷ്, അജയൻ വളക്കൈ, അൽക ശശീന്ദ്രൻ എന്നിവർ ഗാനങ്ങളും ടി. രാജൻ രംഗപടവും ഒരുക്കിയിരിക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത