ജില്ലയിലെ ആദ്യ മത്സ്യഫെഡ് ഫിഷ്മാർട്ട് ധർമ്മശാലയിൽ നാളെ ആരംഭിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ് : മത്സ്യഫെഡിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ആരംഭിക്കുന്ന ഫിഷ്മാർട്ട് നാളെ 11ന് ധർമ്മശാല കോഫി ഹൗസിന് സമീപം എം.വി.ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഫിഷ്മാർട്ടുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആന്തൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫിഷ്മാർട്ട് ആരംഭിക്കുന്നത്. ജില്ലയിലെ വിവിധ ഫിഷ് ലാൻഡിങ് സെന്ററുകളിൽ നിന്ന് മത്സ്യഫെഡ് നേരിട്ടും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും ശേഖരിക്കുന്ന മത്സ്യങ്ങൾ ആയിക്കര മാപ്പിളബേ ഹാർബറിൽ സജ്ജമാക്കിയ ബേസ് സ്റ്റേഷനിൽ സംഭരിച്ച് ഫിഷ്മാർട്ടിൽ എത്തിച്ച് വിപണനം ചെയ്യും.

മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളുടെ അച്ചാറുകൾ, മറ്റു മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയും ഇവിടെ ലഭിക്കും. നഗരസഭയുടെ ഹരിത കർമസേനയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് പരിശീലനം നൽകി ഇവരുടെ സേവനവും ഇവിടെ ഉപയോഗിക്കുന്നുണ്ട്. ധർമശാലയ്ക്ക് ശേഷം ജില്ലയിൽ മട്ടന്നൂർ മണ്ഡലത്തിലെ ഉരുവച്ചാൽ, അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിന് സമീപം എന്നിവിടങ്ങളിലും മത്സ്യഫെഡിന്റെ ഫിഷ്മാർട്ടുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha