അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു
കണ്ണൂരാൻ വാർത്ത
ധർമ്മടം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. 66 മീറ്റർ വീതിയും 74 മീറ്റർ നീളവുമുള്ള ഗ്രൗണ്ട് ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാനാവുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രധാനമായും ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് നിർമ്മാണം. പവലിയനിൽ ഉൾപ്പടെ 1200 പേർക്ക് ഇരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത