എന്റെ കേരളം മെഗാ എക്‌സിബിഷൻ പൊലീസ് മൈതാനിയിൽ തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളും ‘എന്റെ കേരളം' മെഗാ എക്‌സിബിഷനും മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. കണ്ണൂർ പൊലീസ് മൈതാനിയിൽ 17വരെയാണ്‌ പ്രദർശനം. 
പലരും അസാധ്യമെന്ന് പറഞ്ഞ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഇനി കേരളം വളരില്ലെന്നും പിറകോട്ട് പോകുമെന്നും പറഞ്ഞവർതന്നെ അത് തിരുത്തി. ഒരു ഭാഗത്ത് വികസന പ്രവർത്തനങ്ങൾ നടത്തിയപ്പോൾ മറുഭാഗത്ത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടു. സാമൂഹ്യക്ഷേമ മേഖലകളിൽനിന്നും മാറിനിൽക്കുകയെന്ന നയം ലോകം തന്നെ മുന്നോട്ട് വയ്‌ക്കുമ്പോഴും പാവപ്പെട്ടവന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനാണ് കേരള സർക്കാർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ കണ്ണൂർ ഗസറ്റ് പ്രത്യേക പതിപ്പും മന്ത്രി പ്രകാശിപ്പിച്ചു.  
 
 ഉദ്ഘാടനച്ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. എം.പി.മാരായ വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവർ മുഖ്യാതിഥികളായി. എം.എൽ.എ.മാരായ കെ.കെ. ശൈലജ, കെ.പി. മോഹനൻ, എം. വിജിൻ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ, വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ വികസന കമീഷണർ ഡി.ആർ. മേഘശ്രീ, അസി. കലക്ടർ മിസൽ സാഗർ ഭരത്, തലശേരി സബ്കലക്ടർ സന്ദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സി.എം. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എം. ശ്രീധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. ആൽമരം ബാൻഡിന്റെ മ്യൂസിക് ഷോയും അരങ്ങേറി.
  
എക്സിബിഷൻ വേദിയിൽ ബുധൻ പകൽ 11 ന്‌ ഡിജിറ്റൽ ബാങ്കിങ്‌ ബോധവൽക്കരണ ക്ലാസ്. വൈകിട്ട് 4.30ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ദഫ്മുട്ടും അൽമുബാറക് കോൽക്കളി സംഘം കൊയിലാണ്ടിയുടെ കോൽക്കളിയും രാത്രി ഏഴിന്‌ കൊച്ചിൻ ആരോസിന്റെ അക്രോബാറ്റിക് ഡാൻസ് ഷോയും അരങ്ങേറും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha