ലൈനിൽ നിന്ന് തീപ്പൊരി വീണ് കൃഷിയിടം കത്തിയ സംഭവം: പത്തര ലക്ഷത്തിന്റെ നഷ്ടമെന്ന് പരാതി; ആലക്കോട് മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ കേസ്
കണ്ണൂരാൻ വാർത്ത
ആലക്കോട്: വൈദ്യുതിലൈനിൽ നിന്ന് തീപ്പൊരി ചിതറി കൃഷിയിടം കത്തിനശിച്ച് പത്തര ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായുള്ള കർഷകന്റെ പരാതിയിൽ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു.പാത്തൻപാറ നൂലിട്ടാമലയിലെ കടത്തോട്ടം ഇയോബിന്റെ പരാതിയിൽ കെ.എസ്.ഇ.ബി ആലക്കോട് അസി. എഞ്ചിനീയർ, ഓവർസീയർ, മൊറാനി ലൈൻമാൻ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ 17നുണ്ടായ തീപിടിത്തത്തിൽ ഇയോബിന്റെ നൂലിട്ടാമലയിലുള്ള കൃഷിയിടം കത്തിനശിച്ചിരുന്നു. വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരി ചിതറിയാണ് അഗ്നിബാധയുണ്ടായതെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നുമാണ് ഇയോബിന്റെ പരാതി. നെല്ലിക്കുന്ന്, മേലാരംതട്ട്, നൂലിട്ടാമല പ്രദേശങ്ങളിൽ മറ്റ് നിരവധി കർഷകർക്കും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ വിധത്തിൽ തീപിടിത്തമുണ്ടായി ലക്ഷങ്ങളുടെ കൃഷി നാശം സംഭവിച്ചിരുന്നു. വൈദ്യുതി ലൈനിൽ നിന്നുള്ള തീപിടിത്തം മലയോരത്ത് തുടർക്കഥയാകുന്നതിനിടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികളുമായി കർഷകൻ കോടതിയെ സമീപിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത