കെ പി കൃഷ്ണകുമാർ (കുഞ്ചു ) അന്തരിച്ചു
കണ്ണൂരാൻ വാർത്ത

പൊതുവാച്ചേരി: മണിക്കിയിൽ ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗവും ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ടും മണിക്കിയിൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉപദേഷ്ടാവുമായ കെ പി കൃഷ്ണകുമാർ(കുഞ്ചു) (69) ചോരക്കുളത്തെ വസതിയായ പഞ്ചവടിയിൽ അന്തരിച്ചു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യം ആയിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ മാനേജർ ആയിരുന്നു. ചിറക്കൽ കിഴക്കേക്കരമ്മൽ (പടിഞ്ഞാറേ വീട് ) സ്വദേശിയാണ്.

ഭാര്യ - ഇന്ദിര ഇ. ജി
മക്കൾ: സുജിത് കുമാർ, വിജിത് കുമാർ, ദീപ്തി (ചെങ്ങൽ).
സഹോദരങ്ങൾ: ദാമോദരൻ ( കോയമ്പത്തൂർ) രാധാവല്ലി ( ബേബി), ( ഒറ്റപ്പാലം ) ശാന്താ സാഗർ (ഒറ്റപ്പാലം ) ഹരിദാസ് (ചിറക്കൽ) മോഹൻദാസ് ( കുവൈറ്റ്) ദേവീദാസ് ( ചെന്നൈ) പ്രേമ (ചോരക്കുളം ) പരേതരായ അമ്മിണി (ഒറ്റപ്പാലം ) രാധാകൃഷ്ണൻ ( ചെന്നൈ).

സംസ്കാരം നാളെ ഞായറാഴ്ച ( ഏപ്രിൽ 30 ) രാവിലെ 10 മണിക്ക് ചോരക്കുളത്തെ വീട്ടിൽ നിന്ന് എടുക്കുന്നതും ചിറക്കലിലെ തറവാട് വീട്ടിൽ പൊതുദർശനത്തിന് ശേഷം പയ്യമ്പലത്ത് നടത്തുന്നതായിരിക്കും.

മണിക്കിയിൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കണ്ണൂരാൻ വാർത്തയുടെയും ആദരാഞ്ജലികൾ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത