ആറളത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനമതിൽ ഉടൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : ആറളം ഫാം സുരക്ഷക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനമതിൽ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു. മെയ്‌ രണ്ടുവരെ ടെൻഡർ സമർപ്പിക്കാം. നാലിന്‌ ടെൻഡർ അപേക്ഷകൾ തുറക്കും. പൊതുമരാമത്ത്‌ സൂപ്രണ്ടിങ്‌ എൻജിനിയർ ഓഫീസിലാണ്‌ ടെൻഡർ തുറക്കൽ. ഒരു വർഷമാണ്‌ ആനമതിൽ പ്രതിരോധ നിർമാണ പ്രവൃത്തിയുടെ കാലാവധി. 12 മുതൽ ടെൻഡർ സമർപ്പിക്കാനാണ്‌ വിജ്ഞാപനത്തിലെ നിർദേശം.
 
ആനമതിൽ നിർമാണത്തിന്‌ എസ്‌റ്റിമേറ്റിൽ നിശ്‌യിച്ച തുകയായ 53 കോടി രൂപ കഴിഞ്ഞയാഴ്‌ച സർക്കാർ പിഡബ്ല്യുഡിക്ക്‌ കൈമാറിയിരുന്നു. ടെൻഡർ നടപടി ഉടൻ നടത്തണമെന്നും നിർദേശിച്ചു. തുടർന്നാണ്‌ ടെൻഡർ ക്ഷണിച്ച്‌ വിജ്ഞാപനമിറങ്ങിയത്‌.

ആറളം ആദിവാസി മേഖലയിലടക്കം ഇതിനകം 12 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. കാട്ടാനകളിൽനിന്ന്‌ സുരക്ഷയൊരുക്കാൻ ഒന്നാം പിണറായി സർക്കാർ ആനമതിൽ നിർമിക്കാൻ തീരുമാനിച്ചു. മുൻ മന്ത്രി എ.കെ. ബാലൻ ഇക്കാര്യം ആറളം ഫാമിലെത്തി പ്രഖ്യാപിച്ചു. 22 കോടി രൂപ മുടക്കി ആനമതിൽ നിർമിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയെ അന്ന്‌ ചുമതലപ്പെടുത്തി. 11 കോടി രൂപ ആദ്യഗഡുവായി പൊതുമരാമത്ത്‌ വകുപ്പിന്‌ സർക്കാർ കൈമാറി. ടെൻഡർ നടത്താതെ യു.എൽ.സി.സി.യെ വഴിവിട്ട്‌ സഹായിക്കുന്നുവെന്നാരോപിച്ച്‌ യു.ഡി.എഫ്‌ നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു.
 
യു.എൽ.സി.സി പ്രവൃത്തി ചുമതലയിൽനിന്ന്‌ ഒഴിഞ്ഞു. ഇതോടെയാണ്‌ ആനമതിൽ പദ്ധതി അട്ടിമറിക്കപ്പെട്ടത്‌. നാലുപേർ ആറളത്ത്‌ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുകയുംചെയ്‌തു. യു.ഡി.എഫ്‌ അട്ടിമറിയിൽ വൈകിപ്പിച്ച ആനമതിൽ പ്രവൃത്തിക്ക്‌ നിശ്‌ചയിച്ചതിന്റെ ഇരട്ടിയിൽ അധികം തുക നൽകി വീണ്ടും സർക്കാർ പ്രഖ്യാപിത പദ്ധതി നടപ്പാക്കാനുള്ള ദൃഢനിശ്‌ചയവുമായി മുന്നോട്ടുപോവുകയാണ്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha