പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് സംഘർഷം; വയോധികന്‍ മരിച്ചു, അയൽവാസി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലുവ : പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികൻ മരിച്ചു, കേസിൽ അയൽവാസി അറസ്റ്റിലായി. ചൂണ്ടി ചാണാശേരി പീറ്ററാണ്‌ (74) മരിച്ചത്. വെള്ളി രാത്രിയായിരുന്നു സംഭവം. കീഴ്മാട് റേഷൻകട ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര വെള്ളാരപ്പള്ളി പുന്നേത്തുപറമ്പിൽവീട്ടിൽ വിജു (42) വിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

വിജുവും മരണമടഞ്ഞയാളുടെ മകനായ ബിനോയിയും കീഴ്മാട് റേഷൻകട ഭാഗത്തുള്ള വീടി​ന്റെ രണ്ടു ഭാഗങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണ്. വിജു പടക്കം പൊട്ടിച്ചത് ബിനോയ് ചോദ്യംചെയ്തപ്പോള്‍ വീടി​ന്റെ മുറ്റത്തുവച്ച് ബിനോയിയെ വിജു ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച പീറ്ററിനെ വിജു തലയില്‍ പിടിച്ച് തള്ളി. ചുമരിൽ തലയടിച്ചുവീണ് ഗുരുതരപരിക്കേറ്റ പീറ്ററിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: മേരി. മക്കൾ: ബിനോയ്, സിന്ധു, ബിന്ദു, സന്ധ്യ. എടത്തല പൊലീസ് എസ്എച്ച്ഒ പി ജെ നോബിളിനാണ് കേസന്വേഷണച്ചുമതല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha