ക്യാമറയുടെ സ്ഥാനം ഫോണ്‍ പറയും; വണ്ടിയോടിക്കുമ്പോള്‍ 'ആപ്പില്‍' ആകാതിരിക്കാന്‍ ആപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകളും പ്രചരിക്കുന്നു. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം പറഞ്ഞുള്ള അറിവിലൂടെയുമാണ് ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യുന്ന മലയാളികളുടെ എണ്ണം കൂടുന്നതായി പറയാനാകുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൂക്ഷിച്ച് വേണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

ജി.പി.എസുമായുള്ള ബന്ധമാണ് ക്യാമറകളുടെ സ്ഥാനം ആപ്പിലൂടെ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍വഴി സാധ്യമാകുന്നത്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലം എത്തുന്നതിന് അര കിലോമീറ്ററോട് അടുക്കുമ്പോള്‍ ആപ്പ് ഡോണ്‍ലോഡ് ചെയ്ത ഫോണില്‍ ശബ്ദസന്ദേശം എത്തും. സീറ്റ് ബെല്‍റ്റ് ധരിക്കുക, സ്പീഡ് പരിധി പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണിവ. രണ്ടുതവണ ഈ സന്ദേശം ഉണ്ടാകും. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് 50 മീറ്റര്‍ അടുത്തെത്തുമ്പോള്‍ തുടര്‍ച്ചയായി ബീപ് ശബ്ദവും ഉണ്ടാകും.

ക്യാമറ സ്ഥലം കൃത്യമായിരുന്നോ എന്നറിയാന്‍ ആപ്പ്, ഫീഡ്ബാക്കും ചോദിക്കുന്നുണ്ട്. ഓരോ പ്രദേശത്തും വാഹനത്തിനുള്ള പരമാവധിവേഗം ആപ്പില്‍ കാണിക്കും. വാഹനം ഓടുമ്പോഴുള്ള വേഗവും സ്‌ക്രീനിലുണ്ടാവും. അടുത്തിടെ ഏറ്റവുംകൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്തത് റഡാര്‍ബോട്ട് എന്ന ആപ്പാണ്. അഞ്ചുകോടിക്കുമേല്‍ ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് തയ്യാറാക്കിയത് സ്പാനിഷ് കമ്പനിയാണ്. 4.82 ലക്ഷം റിവ്യൂകളുള്ള ഇതിന്റെ റേറ്റിങ് 4.2 ആണ്. ഇപ്പോള്‍ സൗജന്യമായിട്ടാണ് പ്ലേസ്റ്റോറില്‍ ഇതുള്ളത്.

വിദേശ രാജ്യങ്ങളില്‍ നാലുവര്‍ഷംമുമ്പ് പ്രചരിച്ചതാണ് ക്യാമറ സ്ഥലം തിരിച്ചറിയാനുള്ള ആപ്പുകള്‍. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ. ക്യാമറ വെച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കി വാഹനമോടിക്കുന്നതല്ല യഥാര്‍ഥ ഗതാഗത സംസ്‌കാരമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കുന്നത് അവനവന്റെ സുരക്ഷയ്ക്കു വേണ്ടിയാണെന്ന് ചിന്തിച്ചാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലെ മെമ്മറി ഇല്ലാതാക്കേണ്ട കാര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.


തിരിച്ചറിയുക ഒളിഞ്ഞിരിക്കുന്ന അപകടം

നിങ്ങളുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്ത് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. ക്യാമറ തിരിച്ചറിയാനുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്.എം.എസ്, മൊബൈല്‍ ക്യാമറ, മൈക്രോഫോണ്‍, കോണ്‍ടാക്ട് എന്നിവയില്‍ പെര്‍മിഷന്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതൊക്കെ നല്‍കിയെങ്കില്‍ മാത്രമേ മുന്നോട്ടുപോകാനാകൂ എന്നതാണ് ആപ്പ് കമ്പനിയുടെ നയം എങ്കില്‍ തീരുമാനമെടുക്കേണ്ടത് ഫോണിന്റെ ഉടമയാണ്. ലൊക്കേഷന്‍ പെര്‍മിഷനില്ലാതെ ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കില്ല. ആവശ്യം കഴിഞ്ഞ് ആപ്പില്‍നിന്ന് എക്സിറ്റായില്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha