ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനം ജില്ലയിൽ ആചരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനം ജില്ലയിൽ
സമുചിതമായി ആചരിച്ചു. ലോകാരോഗ്യ സംഘടന രൂപീകൃതം ആയ ഏപ്രിൽ 7 ആണ് എല്ലാവർഷവും ലോകാരോഗ്യ ദിനമായി ആചരിച്ചു പോരുന്നത്. ഈ വർഷം ഇതിന്റെ 75 ആം വാർഷികം കൂടിയാണ്. "എല്ലാവർക്കും ആരോഗ്യം" എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം.

കണ്ണൂർ ജില്ല ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ. ഗ്രിഫിൻ സുരേന്ദ്രൻ (ഡെപ്യൂട്ടി ഡി എം ഒ) ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലേഖ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. സച്ചിൻ കെ സി (ജില്ല ആർദ്രം നോഡൽ ഓഫീസർ) വിഷയാവതരണം നടത്തി. ജില്ല ആശുപത്രി ആർ എം ഒ ഡോ
ഇസ്മയിൽ സി വി ടി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഡോ മായ ഗോപാലകൃഷ്ണൻ, ഡോ ഷാഹിദ കെ ബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ സതീശൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ചടങ്ങിന്
നന്ദി പ്രകാശിപ്പിച്ചു.

ജില്ലയിലെ മറ്റു വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ ദിനാചാരണവും ലോകാരോഗ്യ ദിന പ്രതിജ്ഞ എടുക്കലും നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha