വേനൽക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ റെയിൽവേ പ്രതിവാര പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ട്രെയിൻ നമ്പർ 01049 പൂനെ - എറണാകുളം ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ വൈകിട്ട് 6.45ന് പൂനെ ജങ്‌ഷനിൽനിന്ന് പുറപ്പെടും. ട്രെയിൻ നമ്പർ 01050 എറണാകുളം ജങ്‌ഷൻ - പൂനെ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എറണാകുളത്തുനിന്ന് രാത്രി 11.25ന് പുറപ്പെടും. ലോണാവാല, പൻവേൽ, രോഹ, ചിപ്ലൂൺ, രത്‌നഗിരി, കങ്കാവലി, സാവന്ത്‌വാഡി റോഡ്, മഡ്‌ഗാവ് ജങ്ഷൻ, കാർവാർ, കുന്ദാപുര, ഉഡുപ്പി, മംഗലാപുരം ജങ്‌ഷൻ, കാസർകോട്, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്‌ഷൻ, തൃശൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് ഉണ്ടാകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു