കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി 2022 ഡിസംബർ വരെ പെൻഷൻ ലഭിച്ച തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ ജൂൺ 30-നകം അക്ഷയ കേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിങ് നടത്തണം. അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ ഈ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും.
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ച് കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 30നകം അവരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് സഹിതം മസ്റ്ററിങ് നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിവരങ്ങൾക്ക്: 0471-2448451
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു