ചൊവ്വ മഹാശിവക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രകുളം സമര്‍പ്പണം 9ന്
കണ്ണൂരാൻ വാർത്ത

രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ വിനിയോഗിച്ച നവീകരിച്ച ചൊവ്വ മഹാശിവക്ഷേത്ര കുളം സമര്‍പ്പണം ഏപ്രില്‍ ഒമ്പതിന് നടക്കും. രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം ആര്‍ മുരളി അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ.ടി ഒ മോഹനന്‍ മുഖ്യാതിഥിയാകും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി നന്ദകുമാര്‍ വിശഷ്ടാതിഥിയാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത