പതിനാലുകാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് 7 വര്‍ഷം തടവ്
കണ്ണൂരാൻ വാർത്ത
പതിനാലു വയസുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ. ​ഗിരീഷിന് ഏഴു വര്‍ഷം തടവ്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഒന്നര ലക്ഷം രൂപ പി‍ഴയും വിധിച്ചിട്ടുണ്ട്. വിവിധ കുറ്റങ്ങള്‍ക്കായി 26 വര്‍ഷം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. നാല് വകുപ്പുകളിലായിട്ടാണ് 26 വര്‍ഷം കഠിന തടവ്. പിഴത്തുക അടച്ചില്ലെങ്കില്‍ നാലു വര്‍ഷം അധിക തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

മാനസിക പ്രശ്നങ്ങള്‍ക്കായി കൗണ്‍സിലിങ്ങിനെത്തിയ 14കാരനെ പീഡിപ്പിച്ചതാണ് ​ഗിരീഷിനെതിരെയുള്ള കുറ്റം. മണക്കാട് വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു പീഡനം. 2015 മുതല്‍ 2017 വരെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പീഡനത്തെത്തുടര്‍ന്ന് കുട്ടിയുടെ മാനസികാരോ​ഗ്യം കൂടുതല്‍ വഷളായി. 2019ല്‍ കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

നേരത്തെ മറ്റൊരു പോക്സോ കേസില്‍ ​ഗിരീഷിനെ ആറു വര്‍ഷം ശിക്ഷിച്ചിരുന്നു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത