ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആശങ്കപ്പെടേണ്ട!; 50 രൂപ കൊടുത്ത് ഓണ്‍ലൈനായി അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ ഒരു സുപ്രധാന രേഖയായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞു. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പല കാര്യങ്ങളും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് യു.ഐ.ഡി.എ.ഐ. ഓണ്‍ലൈന്‍ വഴി പി.വി.സി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 50 രൂപ മാത്രമാണ് ഇതിന് ഫീസായി ഈടാക്കുന്നത്. പോളിവിനൈല്‍ ക്ലോറൈഡ് ഉപയോഗിച്ചാണ് പി.വി.സി ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. ക്യൂ.ആര്‍ കോഡും ഹോളോഗ്രാമും പേരും ഫോട്ടോയും ജനനത്തീയതിയും അടക്കം നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്നതാണ് ഈ കാര്‍ഡ്. പി.വി.സി ആധാര്‍ കാര്‍ഡിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള നടപടികള്‍ ലളിതമാണ്. യു.ഐ.ഡി.എ.ഐ.യുടെ വെബ്‌സൈറ്റില്‍ കയറി വേണം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.

http://uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

മൈ ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഓര്‍ഡര്‍ ആധാര്‍ പിവിസി കാര്‍ഡ് തെരഞ്ഞെടുക്കുക

12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക

സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക

രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുക

പിവിസി ആധാര്‍ കാര്‍ഡിനായി അപേക്ഷിച്ചതിന്റെ പ്രിവ്യൂ നോക്കി നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക

50 രൂപ ഫീസ് അടയ്ക്കുക ( നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി ചെയ്യാം)

പി.വി.സി കാര്‍ഡ് വീട്ടിലേക്ക് അയക്കും

നേരിട്ട് പോയി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, തൊട്ടടുത്തുള്ള ആധാര്‍ സെന്ററില്‍ പോയി ഫോം പൂരിപ്പിച്ച് കൊടുക്കാവുന്നതാണ്. 50 രൂപ ഫീസ് അടയ്ക്കുന്നതോടെ, വീട്ടിലേക്ക് പുതിയ പി.വി.സി ആധാര്‍ കാര്‍ഡ് അയച്ചുകൊടുക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha