പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 5 വർഷം കഠിന തടവും 50,000 രൂപ പിഴയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്: പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നീലേശ്വരം ചോയ്യംങ്കോട് കിനാനൂർ സ്വദേശി വി.ജി.ബിജുവിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.

2017 ഫെബ്രുവരിയിലാണ് പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാലുകാരിയെ ബിജു പീഡിപ്പിക്കാൻ ശ്രമിച്ചത്. ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. അന്നത്തെ പരിയാരം എസ്.ഐ ടി. പ്രഭാകരനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം നടത്തിയ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha