റേഷൻ കടകൾ പൂട്ടി; നാളെവരെ അടച്ചിടും, മറ്റന്നാൾ മുതൽ 3 ദിവസം ഭാഗിക പ്രവർത്തനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം  : സംസ്ഥാനത്ത് പതിനാലായിരത്തിൽപരം റേഷൻ കടകൾ നാളെ വരെ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. മറ്റന്നാൾ മുതൽ 3 ദിവസം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ വിതരണസമയം ചുരുക്കുകയും ചെയ്തു. റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം സെർവർ തകരാർ മൂലം സ്തംഭിച്ചതാണു കാരണം. ഇന്നലെ ഉച്ചയോടെ തന്നെ കടകൾ അടച്ചു. തിങ്കളാഴ്ച മുതൽ തന്നെ വിതരണം താറുമാറായിരുന്നു. ഫലത്തിൽ 5 ദിവസം റേഷൻ വിതരണമില്ല. ആദ്യമായാണ് ഇത്രയധികം ദിവസങ്ങൾ കടകൾ അടച്ചിടുന്നത്. 
 
പിഴവുകൾ പരിഹരിക്കാൻ കേന്ദ്ര ഏജൻസിയായ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ഹൈദരാബാദ് യൂണിറ്റ് ഇന്നലെ നടത്തിയ ശ്രമം പരാജയപ്പെട്ടു. മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ എൻ.ഐ.സി കൂടുതൽ സമയം തേടിയതോടെയാണ് കടകൾ അടച്ചത്. 

കഴിഞ്ഞ 3 ദിവസങ്ങളിലായി കേരളത്തിലെ റേഷൻ കടകൾ 2 മണിക്കൂർ വീതമേ പ്രവർത്തിച്ചിട്ടുള്ളൂ. ആകെ റേഷൻ വാങ്ങിയവർ 3 ലക്ഷത്തിൽ താഴെ മാത്രം. 93.53 ലക്ഷം കാർഡ് ഉടമകളിൽ 43.34 ലക്ഷം പേർ (46.34%) ഏപ്രിലിലെ റേഷൻ വാങ്ങാനുണ്ട്. മറ്റന്നാൾ മുതൽ 3 ദിവസത്തെ ഭാഗിക പ്രവർത്തനത്തിനുശേഷം മേയ് 4 മുതലാകും സാധാരണ സമയക്രമത്തിൽ കടകൾ പ്രവർത്തിക്കുക. മേയ് 5 വരെ ഏപ്രിലിലെ റേഷൻ വാങ്ങാം. മേയിലെ വിതരണം ആറിനു തുടങ്ങും. 
മൂന്നു ദിവസം ഭാഗ‌ികമായി തുറക്കും

മറ്റന്നാളും മേയ് 2, 3 തീയതികളിലുമുള്ള ക്രമീകരണം ഇങ്ങനെ: 

∙ രാവിലെ 8.00– ഉച്ചയ്ക്ക് 1.00: വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ 
∙ ഉച്ചയ്ക്ക് 2.00– വൈകിട്ട് 7.00: കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha