പടക്ക വിൽപന: താഴെചൊവ്വയിൽ ലോറി സഹിതം 3 പേർ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

താഴെചൊവ്വ : ലോറിയിൽ പടക്ക വിൽപന നടത്തുന്നതിനിടെ 3 പേർ പിടിയിൽ. വ്യാപാരി വ്യവസായി സംഘടനകളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കിഴുത്തള്ളിയിൽ വെച്ചാണ് പിടിയിലായത്. ലോറിയും എടക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. എ.സി.പി ടി.കെ.രത്നകുമാറിന്റെ നിർദേശപ്രകാരം ടൗൺ എസ്.ഐ നസീബ്, കൺട്രോൾ റൂം എസ്.ഐ കെ.വി.അബ്ദുൽ സമദ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഓൺലൈൻ ഓർഡർ പ്രകാരം പടക്കം ജില്ലയിൽ വിവിധയിടങ്ങളിൽ വിതരണത്തിനായി ശിവകാശിയിൽ നിന്ന് എത്തിച്ചതായിരുന്നെന്ന് പൊലീസ് പറഞ്ഞു. 



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha