ഇരിട്ടിയിൽ 25ന് വനസൗഹൃദ സദസ്; ' കാടിനെ കാക്കാം നാടിനെ കേൾക്കാം'

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : വനവും വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളും നേരിടുന്ന പ്രശ്‌നങ്ങളറിയാനും പരിഹരിക്കാനും വനംവകുപ്പ് നടത്തുന്ന കാടിനെ കാക്കാം, നാടിനെ കേൾക്കാം പദ്ധതി ഭാഗമായുള്ള ജില്ലാ വനസൗഹൃദസദസ് 25ന് രാവിലെ 9.30 മുതൽ ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രിമാരായ എ.കെ.  ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 
    
വനമേഖലാ പ്രദേശത്തെ തദ്ദേശപ്രതിനിധികളുടെ അവലോകന യോഗവും നടത്തും. പഞ്ചായത്ത് കേന്ദ്രങ്ങളിലെ യോഗത്തിൽ വന്യമൃഗശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരാതികൾ സ്വീകരിക്കും. രണ്ട്‌ ഘട്ടങ്ങളായാണ്‌ സൗഹൃദ സദസ്. ആദ്യഘട്ടത്തിൽ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരുമടങ്ങിയ സംഘം പരാതി സ്വീകരിക്കും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറാതെ വനമേഖലയേയും മൃഗങ്ങളേയും സംരക്ഷിച്ച്‌ ജനവാസമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ്‌ സദസിന്റെ ലക്ഷ്യം. വന്യമൃഗശല്യം രൂക്ഷമായ 20 
 പഞ്ചായത്തുകളിലെ ജനപ്രതിനിധികളടക്കം സദസ്സിൽ പങ്കെടുക്കും. 
 
പരാതികൾ അറിയിക്കാം, പരിഹാരം ഉറപ്പാക്കും

വന്യമൃഗശല്യം, ബഫർസോൺ ഉയർത്തുന്ന ഭീഷണി, റോഡ്‌–പാലം നിർമാണം, വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ, മരം മുറി ഉൾപ്പെടെയുള്ള കാര്യങ്ങൾ സൗഹൃദ സദസിൽ ഉന്നയിക്കാൻ ജനങ്ങൾക്ക് അവസരമുണ്ടാവുമെന്ന്‌ ഡി.എഫ്‌.ഒ പി. കാർത്തിക്‌ ഇരിട്ടിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, നഗരസഭാ ചെയർമാൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്ത്, ഡപ്യൂട്ടി റെയിഞ്ചർ കെ. ജിജിൽ, അജയൻ പായം എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha