ചെങ്കൽ ക്വാറികളും 24 മുതൽ അടച്ചിടും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : സംസ്ഥാനത്തെ എല്ലാ ചെങ്കൽ ക്വാറികളും ഈമാസം 24 മുതൽ അടച്ചിടുമെന്ന് ചെങ്കൽ ഉത്പാദക ഉടമസ്ഥസംഘം സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠൻ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ പുതിയ ഭേദഗതിപ്രകാരം നിലവിലുണ്ടായിരുന്ന കൺസോളിഡേറ്റഡ് റോയൽറ്റി പേമെന്റ് സംവിധാനം നിർത്തലാക്കിയതോടെ ചെങ്കൽ ക്വാറികൾക്കൊന്നും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 30 വർഷം പെർമിറ്റ് നൽകുന്ന കരിങ്കൽ ക്വാറികളെയും ഒരുവർഷം പെർമിറ്റ് നൽകുന്ന ചെങ്കൽ ക്വാറികളെയും ഒരേ തട്ടിൽപ്പെടുത്തിയുള്ള നിയമം അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. 30 ദിവസത്തിനകം പെർമിറ്റ് നൽകണമെന്ന വ്യവസ്ഥകളും മാറ്റിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് കോ ഓർഡിനേഷൻ കമ്മിറ്റി സമരത്തിലേക്ക് നീങ്ങുന്നത്. കരിങ്കൽ ക്വാറി സമരം നടക്കുന്നതിനാൽ നിർമാണമേഖല പ്രതിസന്ധിയിലാണ്. ചെങ്കൽ ക്വാറികളും അടച്ചിടുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha