പെരിങ്ങാല വിശുദ്ധ യൂദാശ്ലീഹാ ദേവാലയം തിരുനാൾ 23 വരെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതേ​ർ​ത്ത​ല്ലി: പെ​രി​ങ്ങാ​ല വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ നൊ​വേ​ന​യും തി​രു​നാ​ളും തു​ട​ങ്ങി. 23ന് ​സ​മാ​പി​ക്കും. വി​കാ​രി ഫാ.​ജേ​ക്ക​ബ് പു​ളി​ക്ക​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റി.

21 വ​രെ​യു​ള്ള തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച ക​ഴി​ഞ്ഞ​് മൂ​ന്നി​ന് ദി​വ്യ​കാ​ര്യ​ണ്യ ആ​രാ​ധാ​ന, 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, പ്ര​സു​ദേ​ന്തി വാ​ഴ്ച, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​കും.

തി​രു​ക്ക​ർ​ങ്ങ​ൾ​ക്ക് ഫാ.​ജി​തി​ൻ ത​കി​ടി​യേ​ൽ, ഫാ.​പ്ര​ജി​ൽ പ​ണ്ടാ​ര​പ​റ​മ്പി​ൽ, ഫാ.​അ​നീ​ഷ് മ​ണ​വ​ത്ത്, ഫാ.​അ​ജി,ഫാ.​ബോ​ബി​ൻ ഒ.​പി., ഫാ.​ഷോ​ജി​ൻ ക​ണി​യാം​കു​ന്നേ​ൽ, ഫാ.​ജോ​യി മ​ഠ​ത്തി​മ്യാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

22​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് എ​മരി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30ന് ​കൂ​ട​പ്രം പ​ന്ത​ലി​ലേ​യ്ക്ക് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി. ഫാ.​ജി​യോ പു​ളി​ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ൾ, ആ​കാ​ശ​വി​സ്മ​യം, സ്നേ​ഹ​വി​രു​ന്ന്.

സ​മാ​പ​ന ദി​വ​സ​മാ​യ 23ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന റാ​സ കു​ർ​ബാ​ന​യ്ക്ക് കു​ന്നേ​ൽ മ​ത്താ​യി ക​ത്ത​നാ​ർ, ആ​ർ​ച്ച് ഡീ​ക്ക​ൻ മേ​നാ​പ്പാ​ട്ട് പ​ടി​ക്ക​ൽ തോ​മാ​ക​ത്ത​നാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് പെ​രി​ങ്ങാ​ല കു​രി​ശ​ടി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha