വന്ദേഭാരത് ടിക്കറ്റ് നിരക്കായി; തിരുവനന്തപുരം-കണ്ണൂര്‍ എക്സിക്യൂട്ടീവ് ക്ലാസില്‍ 2106 രൂപ
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം : വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഏകദേശ ധാരണയായതായി റെയില്‍വ അധികൃതരുടെ സൂചന. തിരുവനന്തപുരം- കണ്ണൂര്‍ യാത്രയ്ക്ക് എക്സിക്യൂട്ടീവ് ക്ലാസില്‍ 2106 രൂപയും എ.സി ചെയര്‍കാറില്‍ 1032 രൂപയുമാണ് നിരക്ക്. കേരളത്തിലെ വന്ദേഭാരതിന്റെ ഏറ്റവും കൂടിയ നിരക്കാണിത്. കോഴിക്കോട് വരെ എക്സിക്യൂട്ടീവ് ക്ലാസില്‍ 1752 ഉം എ.സി ചെയര്‍കാറില്‍ 866 രൂപയുമാണ്.

വന്ദേഭാരതില്‍ അമ്പതു കിലോമീറ്റര്‍ യാത്രയ്ക്ക് എസി ചെയര്‍കാറില്‍ 238 രൂപയും എക്സിക്യൂട്ടീവ് ക്ലാസില്‍ 499 രൂപയുമാണ് അടിസ്ഥാന നിരക്ക്. ഇതിനുപുറമെ ജിഎസ്ടിയും റിസര്‍വേഷന്‍ ചാര്‍ജും അടക്കം നല്‍കേണ്ടി വരും.

ടിക്കറ്റ് ചാര്‍ജ് ഏകദേശ നിരക്ക് (തിരുവനന്തപുരത്തുനിന്ന്)

സ്ഥലം -  എസി ചെയര്‍കാര്‍   -   എക്സിക്യൂട്ടീവ് ക്ലാസ്

കൊല്ലം  -  354   -  689

കോട്ടയം  -    469  -  937

എറണാകുളം നോര്‍ത്ത്  -   571  -   1141   

തൃശൂര്‍  -  682   -    1364

തിരൂര്‍   -   779   -   1566

കോഴിക്കോട്   -   866   -   1752

കണ്ണൂര്‍   -    1032   -   2106

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത