ജൻ സുരക്ഷ 2023 പദ്ധതി ഉദ്ഘാടനം ചെയ്തു
കണ്ണൂരാൻ വാർത്ത

ജില്ലാ ഭരണകൂടത്തിന്റെയും റിസർവ് ബാങ്കിന്റെയും നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ജൻ സുരക്ഷ-2023 പദ്ധതി ജില്ലാ വികസന കമ്മീഷണർ ഡി.ആ.ർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ യോഗ്യരായ മുഴുവൻ ആളുകളെയും സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ചേർക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് ലക്ഷം രൂപ വരെ ലഭിക്കുന്ന പി.എം.എസ്.ബി.വൈ, പി.എം.ജെ.ജെ.ബി.വൈ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പി.എം.എസ്.ബി.വൈ.ക്ക് 20 രൂപയും പി.എം.ജെ.ജെ.ബി.വൈ.ക്ക് 436 രൂപയുമാണ് വാർഷിക വരിസംഖ്യ. ജൂൺ 30 വരെയാണ് പദ്ധതിയുടെ കാലാവധി. ജില്ലയിലെ ബാങ്കുകളുടെ നിർവാഹകസമിതി യോഗത്തിൽ എ.ജി.എം കണ്ണൂർ നോർത്ത് ആർ.ഒ എ.യു. രാജേഷ്, നബാർഡ് ഡി.ഡി.എം ജിഷിമോൻ, എൽ.ഡി.എം ടി.എം. രാജ്കുമാർ, എസ്.ബി.ഐ ആർ.എം സഞ്ജീവ്, സീനിയർ മാനേജർ ഒ.കെ.ചിത്തിരഞ്ജൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത